പത്തനംതിട്ട : തിരുവല്ല റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നും 1.072 കിലോ കഞ്ചാവുമായി യുവാവ് പോലീസ് പിടിയിൽ. തിരുവല്ല കുറ്റപ്പുഴ ഞക്കുവള്ളി പുത്തൻ പറമ്പിൽ വീട്ടിൽ ബാബുവിന്റെ മകൻ അഖിൽ ബാബു (22) ആണ് ഡാൻസാഫ് സംഘത്തിന്റെ നിരന്തര നിരീക്ഷണത്തിനൊടുവിൽ കുടുങ്ങിയത്. ആന്ധ്രയിൽ നിന്നും ജില്ലയിൽ വിവിധ ഭാഗങ്ങളിൽ വിൽപ്പനയ്ക്ക് ഉദ്ദേശിച്ച് ട്രെയിനിൽ എത്തിച്ചതാണ് കഞ്ചാവെന്ന് യുവാവ് ചോദ്യം ചെയ്യലിൽ സമ്മതിച്ചു.
ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യസന്ദേശം ഡാൻസാഫ് സംഘത്തെ അറിയിച്ചതിനെതുടർന്നാണ് നടപടി. ദിവസങ്ങളായി പോലീസ് നിരീക്ഷണത്തിലായിരുന്നു യുവാവ്. ഇയാൾക്കൊപ്പം കൂട്ടാളികളുണ്ടോ എന്ന് തുടങ്ങിയ വിവരങ്ങൾ അന്വേഷിച്ചുവരികയാണ്. നർകോട്ടിക് സെൽ ഡി വൈ എസ് പി കെ എ വിദ്യാധരന്റെ മേൽനോട്ടത്തിൽ ഡാൻസാഫ് സംഘവും തിരുവല്ല പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്. ചെറിയ അളവുകളിലുള്ള പൊതികളാക്കി ജില്ലയിൽ വിതരണം ചെയ്യാനായിരുന്നു പദ്ധതി.
ഇതര സംസ്ഥാനങ്ങളിൽ നിന്നും കഞ്ചാവ് കടത്തിക്കൊണ്ടുവന്ന് വില്പന നടത്താറുണ്ടെന്ന് പ്രതി സമ്മതിച്ചു. തിരുവല്ല പോലീസ് ഇന്‍സ്പെക്ടര്‍ വിനോദ്, ഡാൻസാഫ് എസ് ഐ അജി സാമൂവൽ , തിരുവല്ല എസ് ഐമാരായ അനീഷ് എബ്രഹാം, നിത്യ സത്യൻ, സ്റ്റേഷൻ സി പി ഒ മാരായ അവിനാഷ്, ജയകുമാർ, രാജേഷ്, ജോജോ, ജയ എന്നിവരും ഡാൻസാഫ് എ എസ് ഐ അജികുമാർ, സി പി ഓമാരായ സുജിത്, മിഥുൻ, ബിനു, അഖിൽ, ശ്രീരാജ്, ഹരീഷ്, നാര്‍കോട്ടിക്ക് സെല്‍ എ എസ് ഐ മുജീബ് റഹ്മാന്‍, സി പി ഒ വിഷ്ണു എന്നിവര്‍ അടങ്ങിയ സംഘമാണ് നടപടികളില്‍ പങ്കെടുത്തത്. പ്രതിയെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്. മദ്യമയക്കുമരുന്ന് വില്പന, കൈമാറ്റം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരായ ശക്തമായ നിയമനടപടി തുടരുകയാണെന്ന് ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐ പി എസ്സ് അറിയിച്ചു.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.