മദ്യലഹരിയില്‍ എത്തിയ അന്യസംസ്ഥാന തൊഴിലാളി വീട്ടുടമയെ വെട്ടി പരിക്കേല്‍പ്പിച്ചു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : മദ്യലഹരിയില്‍ എത്തിയ അന്യസംസ്ഥാന തൊഴിലാളി വീട്ടുടമയെ കോടാലി കൊണ്ട് ആക്രമിച്ച്‌ പരിക്കേല്‍പ്പിച്ചു. രാജകുമാരി സ്വദേശി അജിമോന് (36) ആണ് തോളിന് കോടാലി കൊണ്ടുള്ള വെട്ടേറ്റത്. പ്രതി മദ്ധ്യപ്രദേശ് സ്വദേശി അമര്‍ (32) നെ രാജാക്കാട് പോലീസ് അറസ്റ്റ് ചെയ്തു.

രാജകുമാരി ബിവറേജസ് ഔട്ട് ലെറ്റില്‍ നിന്നും മദ്യം വാങ്ങി കഴിച്ച ശേഷം മദ്യലഹരിയില്‍ അജിമോന്റെ വീടിന് സമീപം എത്തിയ അമര്‍ വീടിനുള്ളില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ചു. വീട്ടില്‍ നിന്നും ഇറങ്ങിപ്പോകാന്‍ പറഞ്ഞതോടെ ഇയാള്‍ അക്രമാസക്തനായി ബഹളം വെയ്ക്കുകയും മുറ്റത്ത് കിടന്നിരുന്ന കോടാലി എടുത്ത് അജിമോനെ വെട്ടുകയുമായിരുന്നു.

തുടര്‍ന്നും അക്രമത്തിന് മുതിര്‍ന്ന ഇയാളെ നാട്ടുകാര്‍ ചേര്‍ന്ന് പിടിച്ചു കെട്ടി രാജാക്കാട് പോലീസില്‍ അറിയിച്ചു. പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. തോളിന് പരിക്കേറ്റ അജിമോനെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു .

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...