കൊല്ലം : പളളിത്തോട്ടത്ത് വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന യുവാവിനെ മൂന്നംഗ സംഘം വീട്ടില്‍ കയറി കുത്തിപ്പരുക്കേല്‍പ്പിച്ചു. പളളിത്തോട്ടം എച്ച്എംസി കോമ്പൗണ്ടിലെ താമസക്കാരന്‍ രതീഷാണ് ആക്രമിക്കപ്പെട്ടത്. വൈകീട്ട് നാലു മണിയോടെയായിരുന്നു സംഭവം. മൂന്നു യുവാക്കളടങ്ങിയ സംഘം രതീഷിന്‍റെ വീടിന്‍റെ പരിസരത്തേക്ക് എത്തുന്നതും സംഘത്തിലെ രണ്ടു പേര്‍ വീടിനുളളിലേക്ക് കത്തിയുമായി കയറുന്നതും സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. അകത്തു കയറിയ സംഘം രതീഷിന്‍റെ കൈയിലും നെഞ്ചിലും കുത്തുകയായിരുന്നു. നിലവിളിച്ചു കൊണ്ട് രതീഷ് പുറത്തേക്ക് ഇറങ്ങി വന്നപ്പോഴേക്കും മൂന്നു പേരും ഓടി രക്ഷപ്പെട്ടു. സംഭവത്തെ പറ്റി അന്വേഷണം നടക്കുകയാണെന്ന് പളളിത്തോട്ടം പോലീസ് അറിയിച്ചു.
യുവാവിനെ മൂന്നംഗ സംഘം വീട്ടില്‍ കയറി കുത്തിപ്പരുക്കേല്‍പ്പിച്ചു
RECENT NEWS
Advertisment



























