തിരുവല്ല : തിരുവല്ലയില്‍ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ചെങ്ങന്നൂര്‍ പാണ്ടനാട് സ്വദേശി ജോര്‍ജിയുടെ (23) മൃതദേഹമാണ് കണ്ടെത്തിയത്. തിരുവല്ല കല്ലൂപ്പാറ പരിയാരം ഭാഗത്ത് ആള്‍ത്താമസമില്ലാത്ത വീടിന്റെ പിന്നിലായിരുന്നു മൃതദേഹം. ജോര്‍ജി ഉപയോഗിച്ച കാര്‍ വീടിന് പുറത്ത് പാര്‍ക്ക് ചെയ്ത നിലയിലാണ്. ഇത് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ജൂലൈ എട്ടിന് രാവിലെ മുതലാണ് ജോര്‍ജിയെ കാണാതാവുന്നത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം ഇന്‍ക്വസ്റ്റിന് ശേഷം മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തിനു പിന്നില്‍ എന്തെങ്കിലും ദുരൂഹതയുണ്ടോ, അതോ കൊലപാതകമാണോ എന്നതുള്‍പ്പെടെ പോലീസ് അന്വേഷിക്കുന്നുണ്ട്.