അടൂര്‍ : സഹോദരിക്ക് കാന്‍സര്‍ മനംനൊന്ത് യുവാവ് വീടിനുള്ളില്‍ തൂങ്ങി മരിച്ചു. വിവരം അറിഞ്ഞ കാമുകിയും ആത്മഹത്യ ചെയ്തു. കുറുമ്പകര പാലവിള പുത്തന്‍ വീട്ടില്‍ ജെബിന്‍ വി. ജോണ്‍ (22), അയല്‍വാസിയായ പുതുവല്‍ തിരുമങ്ങാട് ചെറുമുഖത്ത് ബിജോ ഭവനം സോനാ മെറിന്‍ മാത്യു (22) എന്നിവരാണ് സ്വന്തം വീടുകളില്‍ തൂങ്ങി മരിച്ചത്.
ഇന്ന് രാവിലെ 7.30 ന് കിടപ്പു മുറിയില്‍ ഉടുത്തിരുന്ന കൈലിയില്‍ തൂങ്ങിയ നിലയിലാണ് ജെബിനെ കണ്ടത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് സ്വന്തം വീടിന്റെ കിടപ്പു മുറിയിലെ ഫാനില്‍ ബെഡ് ഷീറ്റില്‍ തൂങ്ങിയ നിലയില്‍ സോനയെ കണ്ടത്. ഉടന്‍ തന്നെ അഴിച്ചിറക്കി പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
പത്തനാപുരം മാലൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ ബിരുദത്തിന് ഒരുമിച്ച് പഠിച്ചതാണ് ഇരുവരും. ജെബിന്‍ ബാംഗ്ലൂരിലും സോനാ അടൂരില്‍ ഉപരിപഠനത്തിന് ചേര്‍ന്നിരുന്നു.