പോലീസ് ജീവിക്കാനനുവദിക്കുന്നില്ല ; മൊബൈൽ ടവറിൽ കയറി ആത്മാഹത്യ ഭീഷണി മുഴക്കി യുവാവ്

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട് : പാലക്കുന്നില്‍ മൊബൈല്‍ ടവറിന് മുകളില്‍ കയറി യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കി. പാലക്കുന്ന് സ്വദേശി ഷൈജുവാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. തനിക്കെതിരെ പോലീസ് കള്ളക്കേസ് എടുക്കുന്നുവെന്നും ഇത് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ആത്മഹത്യാ ഭീഷണി. സംഭവത്തിൽ മുഖ്യമന്ത്രി ഇടപെടണമെന്നും യുവാവ് ആവശ്യപ്പെട്ടു. രാവിലെ പത്തോടെയാണ് പാലക്കുന്ന് സ്വദേശി ഷൈജു നഗരത്തിലെ ഒരു കെട്ടിടത്തിന് മുകളില്‍ സ്ഥാപിച്ച മൊബൈല്‍ ടവറിന് മുകളില്‍ കയറിയത്.

കഴുത്തില്‍ കയറിട്ട് ടവറിന് മുകളില്‍ നിലയുറപ്പിച്ചെങ്കിലും ആരും കണ്ടിരുന്നില്ല. ഒടുവില്‍ ഒരു വാട്സ്ആപ്പ് ഗ്രൂപ്പില്‍ താന്‍ ആത്മഹത്യ ചെയ്യാന്‍ കയറിയതാണെന്ന് കാണിച്ച് ഷൈജു വീഡിയോ പോസ്റ്റ് ചെയ്തു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്. നാട്ടുകാര്‍ കൂട്ടം ചേര്‍ന്നു. പോലീസെത്തി. പിന്നാലെ ഫയര്‍ഫോഴ്സും. അനുനയിപ്പിച്ച് താഴെ ഇറക്കാനുള്ള ശ്രമങ്ങള്‍. ഷൈജുവിന്‍റെ മൊബൈലിലേക്ക് സുഹൃത്തുക്കളെ കൊണ്ട് വിളിപ്പിച്ചെങ്കിലും ഇറങ്ങാന്‍ തയ്യാറല്ലായിരുന്നു. പോലീസ് നേരിട്ടും വിളിച്ചും താഴെ ഇറങ്ങാനുള്ള അഭ്യര്‍ത്ഥന നടത്തി. എടിഎം കൗണ്ടര്‍ അടിച്ച് പൊട്ടിച്ചതിനും കഞ്ചാവ് ഉപയോഗിച്ചതിനും ആക്രമണത്തിനും അടക്കം നിരവധി കേസുകള്‍ ഉള്ളയാളാണ് ഷൈജുവെന്ന് ബേക്കല്‍ പോലീസ് പറഞ്ഞു.

ഒടുവില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കാൻ തയ്യാറെന്ന നിലപാടിലെത്തി ഷൈജു. നിരന്തരമായ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് അവസാനം സ്വമേധയാ താഴെ ഇറങ്ങി. ഒടുവില്‍ പോലീസിനോപ്പം ബേക്കല്‍ പോലീസ് സ്റ്റേഷനിലേക്ക്. പൊതുജനങ്ങള്‍ക്ക് ബുധിമുട്ട് സൃഷ്ടിച്ചതിന് ഷൈജുവിനെതിരെ കേസെടുത്തിരിക്കുകയാണ് ഇപ്പോള്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...