ഹരിയാന : മെഡിക്കൽ സ്റ്റോറിന് മുന്നിൽ മരുന്ന് വാങ്ങാൻ നിൽക്കവേ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലുമെത്തി. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം. ഒ.ആർ.എസ്. പൊടി കടയിൽ നിന്നും വാങ്ങാനെത്തിയ സന്തോഷ് എന്നയാളാണ് മരിച്ചത്. നാല് മിനിറ്റ് ദൈർഘ്യം വരുന്ന വീഡിയോയിൽ ഇയാൾ കൗണ്ടറിൽ നിൽക്കുന്നത് കാണാം.വീഡിയോയിൽ ഉടനീളം ഇയാൾ അസ്വസ്ഥത പ്രകടിപ്പിക്കുന്നത് കാണാം. വീഡിയോ അവസാനിക്കാറാവുമ്പോൾ ഇയാൾ കുഴഞ്ഞുവീഴുകയാണ്. മെഡിക്കൽ സ്റ്റോറിലെ വ്യക്തി കയ്യിൽ പിടിക്കാൻ ശ്രമിച്ചെങ്കിലും ഇദ്ദേഹം മറിഞ്ഞു പിന്നിലേക്ക് പതിച്ചു.
മെഡിക്കൽ സ്റ്റോറിൽ മരുന്ന് വാങ്ങാൻ നിൽക്കവേ യുവാവ് കുഴഞ്ഞുവീണു മരിച്ചു
RECENT NEWS
Advertisment