വടിവാളുമായി ഭീഷണി മുഴക്കിയ ആള്‍ പോലീസ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കൊല്ലം ചിതറയിൽ പോലീസിന് നേരെ ഭീഷണി മുഴക്കിയ സജീവനെ കീഴ് പ്പെടുത്തി. വീടിനുള്ളിൽ വടിവാളുമായി നിന്നാണ് സജീവൻ ഭീഷണി മുഴക്കിയത്. പോലീസ് വീട്ടില്‍ കയറിയാല്‍ അമ്മയെ കൊല്ലുമെന്ന് വരെ ഇയാള്‍ ഭീഷണി മുഴക്കിയിരുന്നു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പോലീസ് സജീവനെ കീഴ് പ്പെടുത്തിയത്. സംഭവത്തിൽ പ്രതിയെ ഇതുവരെ പോലീസിന് പിടികൂടാനാകാത്തതിൽ വലിയ വിമർശനം ഉയർന്നിരുന്നു.

തന്നെ വീട്ടിലെത്തി അറസ്റ്റ് ചെയ്യാൻ ഇയാൾ പോലീസിനെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു. എന്നാൽ സജീവൻ നാല് നായ്ക്കളെ അഴിച്ചുവിട്ടിരിക്കുകയാണെന്നാണ് പോലീസ് പറഞ്ഞത്. വൻ പരാതിക്ക് പിന്നാലെയാണ് പോലീസ് ഇന്ന് സജീവന്‍റെ വീട്ടിലെത്തിയത്. ഇതോടെ ഇയാൾ വാതിൽ പൂട്ടി വീട്ടിലിരിക്കുകയായിരുന്നു. വാതിലും ജനലും പൊളിച്ച് അകത്ത് കടന്നാണ് പോലീസ് സജീവനെ കീഴ് പ്പെടുത്തിയത്.

വ്യാഴാഴ്ചയാണ് കിഴക്കുംഭാഗം സ്വദേശി സുപ്രഭയുടെ വീട്ടിൽ സജീവന്‍ നായയും വടിവാളുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. സുപ്രഭ താമസിക്കുന്നത് തന്‍റെ വീട്ടിലാണെന്നും ഇവിടെ നിന്ന് ഒഴിഞ്ഞുപോകണമെന്നും ആവശ്യപ്പെട്ട ഇയാൾ സ്ത്രീയെ അക്രമിക്കുകയും ചെയ്തു. നാട്ടുകാരെത്തി ഇയാളെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ പോലീസ് സ്ഥലത്തെത്തി ഇയാളെ പിന്തിരിപ്പിച്ച് വീട്ടിലേക്ക് അയയ്ക്കുകയായിരുന്നു.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യയിലെ നിത്യജീവിതത്തിലെ ബുദ്ധിമുട്ടുകളെക്കുറിച്ച് തുറന്നെഴുതി വിദേശി; സോഷ്യൽ മീഡിയയിൽ വൈറലായി കുറിപ്പ്

0
ന്യൂഡൽഹി: വിദേശരാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ ദൈനംദിന ജീവിതം കൂടുതൽ അധ്വാനവും സമയവും...

നെഗറ്റീവ് എനർജി മാറ്റാനെന്ന പേരിൽ നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ടു; വ്യാജ മോട്ടിവേഷണൽ സ്പീക്കർ പിടിയിൽ

0
പൂണെ: മോട്ടിവേഷണൽ സ്പീക്കറെന്ന വ്യാജേന യുവതിയുമായി പരിചയം സ്ഥാപിച്ച് ന​ഗ്നചിത്രങ്ങൾ കൈക്കലാക്കിയ...

പരിചരിക്കാൻ മടിച്ച് ക്രൂരകൃത്യം; വീൽചെയറിലായ അമ്മയെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ

0
ചെന്നൈ: രോഗിയായ അമ്മയെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി 44കാരനായ മകന്‍....

​ജെ.പി.എസ്.സി. പരീക്ഷ റദ്ദാക്കിക്കൊണ്ടുള്ള വിജ്ഞാപനം സ്റ്റേ ചെയ്ത് ഹൈക്കോടതി; ജാര്‍ഖണ്ഡ് സർക്കാരിന് തിരിച്ചടി

0
ജാര്‍ഖണ്ഡ്: ജാര്‍ഖണ്ഡ് സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കിയ ജെപിഎസ്‌സി പരീക്ഷകളും നിയമനങ്ങളും സ്റ്റേ...