നെഗറ്റീവ് എനർജി മാറ്റാനെന്ന പേരിൽ നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ടു; വ്യാജ മോട്ടിവേഷണൽ സ്പീക്കർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

പൂണെ: മോട്ടിവേഷണൽ സ്പീക്കറെന്ന വ്യാജേന യുവതിയുമായി പരിചയം സ്ഥാപിച്ച് ന​ഗ്നചിത്രങ്ങൾ കൈക്കലാക്കിയ യുവാവ് അറസ്റ്റിൽ. പൂണെയിലെ ദിവ്യ ജിതേന്ദ്ര പർമാറിനെ(23)യാണ് 22-കാരിയുടെ പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ മൊബൈൽഫോണും ലാപ്ടോപ്പും പൊലീസ് പിടിച്ചെടുത്തു. മോട്ടിവേഷണൽ സ്പീക്കറാണെന്നും ഇൻഫ്ളൂവൻസറാണെന്നും പരിചയപ്പെടുത്തിയാണ് സാമൂഹികമാധ്യമത്തിലൂടെ പ്രതി യുവതിയുമായി അടുപ്പം സ്ഥാപിച്ചതെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ വിശ്വാസം നേടിയശേഷമാണ് ഇയാൾ ന​ഗ്നചിത്രങ്ങളും ആവശ്യപ്പെട്ടത്.

യുവതിയുടെ ശരീരത്തിൽ ‘നെ​ഗറ്റീവ് എനർജി’ ഉണ്ടെന്നും ഇത് മാറ്റാനായി ന​ഗ്നചിത്രങ്ങൾ വേണമെന്നുമായിരുന്നു ആവശ്യം. ഇതിനൊപ്പം വിവസ്ത്രയായി ചില വ്യായാമങ്ങൾ ചെയ്യണമെന്നും പ്രതി യുവതിയോട് ആവശ്യപ്പെട്ടിരുന്നു. ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതോടെയാണ് യുവതി പൊലീസിനെ സമീപിച്ചത്. അതേസമയം, കൂടുതൽ സ്ത്രീകളിൽനിന്ന് ഇയാൾ ഇത്തരത്തിൽ ചിത്രങ്ങൾ കൈക്കലാക്കിയിട്ടുണ്ടോ എന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് ചിക്കൻ ബിരിയാണിയിൽ നിന്ന് വണ്ടിനെ കണ്ടെത്തിയതിനെ തുടർന്ന് ഹോട്ടലിനെതിരെ നടപടി

0
കോഴിക്കോട്: കോഴിക്കോട് കുന്നമംഗലത്ത് ചിക്കൻ ബിരിയാണിയിൽ നിന്ന് വണ്ടിനെ കണ്ടെത്തിയതിനെ തുടർന്ന്...

പിഎം ശ്രീ പദ്ധതികേരളത്തിൽ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി...

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിലൂടെ കേന്ദ്രത്തിന്റെ രാഷ്ട്രീയ അജണ്ട നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെങ്കിൽ...

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്....

ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ സൈനികൻ അറസ്റ്റിൽ

0
തിരുവനന്തപുരം: വ്യാജ അപകടസന്ദേശം നൽകി വിളിച്ചുവരുത്തിയ ശേഷം ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അസഭ്യം...