സുൽത്താൻ ബത്തേരി : നായയുടെ മാന്തുകൊണ്ട യുവാവ് പേവിഷബാധയേറ്റ് മരിച്ചു. മുത്തങ്ങ മന്മഥന്മൂല കരുണന്റെ മകൻ കിരൺകുമാർ (30) ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ മുതലാണ് കിരണിന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. വെള്ളം കാണുമ്പോൾ ശ്വാസംമുട്ട് അനുഭവപ്പെട്ടുകൊണ്ടായിരുന്നു തുടക്കം.
തുടർന്ന് നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലും ബത്തേരി ഗവവൺമെന്റ് താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി. ഇവിടെവെച്ച് ഡോക്ടർ അന്വേഷിച്ചപ്പോഴാണ് ആഴ്ചകൾക്ക് മുമ്പ് നായ കാൽമുട്ടിന് മുകളിൽ മാന്തിയ വിവരം കിരൺ പറയുന്നത്. കോഴിക്കോട് ഗവവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച വൈകീട്ടോടെ മരിച്ചു. ഇലക്ട്രീഷ്യനായിരുന്നു. അമ്മ : രാധ. സഹോദരൻ: രഞ്ജിത്.