പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ചുപോയ കമിതാക്കള്‍ക്കെതിരെ കേസ്​

For full experience, Download our mobile application:
Get it on Google Play

മാന്നാര്‍ : പ്രായപൂര്‍ത്തിയാകാത്ത 14 ഉം 10 ഉം വീതം വയസ് പ്രായമുള്ള മക്കളെ ഉപേക്ഷിച്ചുപോയ കമിതാക്കള്‍ക്കെതിരെ കേസ്​. വിവാഹിതനും രണ്ട്​ കുട്ടികളു​െട പിതാവുമായ മാന്നാര്‍ കുരട്ടിശ്ശേരി പാവുക്കര മൂന്നാം വാര്‍ഡില്‍ കുറുമ്പഴക്കയില്‍ വീട്ടില്‍ ടി.താമരാക്ഷന്‍ ( 42 ) പാവുക്കര ചെറുതാഴെയില്‍ വീട്ടില്‍ രണ്ടുമക്കളുടെ മാതാവ് കൂടിയായ റംസിയ (36) എന്നിവര്‍ക്കെതിരെയാണ്​ കേസ്​.

കുറച്ചു നാളുകളായി ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. ഇതറിഞ്ഞ ഭര്‍ത്താവ് ബന്ധം വിലക്കുകയും ഇനിയങ്ങനെയുണ്ടാകില്ലെന്ന ഉറപ്പിന്മേല്‍ ഒന്നിച്ചു താമസിച്ചുവരികയായിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം കാമുകന്‍റെ ഇടുക്കിയിലുള്ള ബന്ധുവീട്ടിലേക്ക്​ ഇവര്‍ കാറില്‍ കടക്കുകയായിരുന്നു. തുടര്‍ന്ന്​ രണ്ടു പേരുടെയും ബന്ധുക്കള്‍ പോലീസില്‍ പരാതിനല്‍കി.

ഇവര്‍ ഉപയോഗിച്ചിരുന്ന ഫോണ്‍ നമ്പരുകള്‍ കേന്ദ്രീകരിച്ച്‌​ നടത്തിയ അന്വേഷണത്തിലാണ്​ പോലീസ്​ രണ്ട്​ പേരെയും പിടികൂടിയത്​. പ്രായപൂര്‍ത്തിയാകാത്ത മക്കളെ സംരക്ഷിക്കുവാന്‍ ബാധ്യസ്ഥരായവര്‍ അവരെ ഉപേക്ഷിച്ചു പോയതോടെ കുട്ടികള്‍ക്ക് അരക്ഷിത ബോധവും – മാനസിക വിഷമവും ഭയവും ഉണ്ടാക്കിയെന്ന കാരണത്തില്‍ 2015 ലെ കുട്ടികളുടെ പരിചരണവും സംരക്ഷണവും ഉള്‍പ്പെട്ട ബാലനീതി നിയമപ്രകാരമാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...