കട്ടപ്പന : കട്ടപ്പനയില്‍ ഭക്ഷണം പാചകം ചെയ്യുന്നതിനിടെ പ്രഷര്‍കുക്കര്‍ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. പൂവേഴ്‌സ് മൗണ്ട് ഊരുകുന്നത്ത് ഷിബു ഡാനിയേല്‍ (39) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയായിരുന്നു അപകടം. ഭാര്യ ഗർഭിണിയായതിനാൽ ഏതാനും ദിവസമായി ഷിബുവാണു പാചകം ചെയ്തിരുന്നത്. കറി വയ്ക്കാനായി ഗ്യാസ് അടുപ്പിൽ വച്ച പ്രഷർ കുക്കർ കുറച്ചു സമയത്തിനുശേഷം വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. കുക്കറിന്റെ അടപ്പ് ഷിബുവിന്റെ തലയിൽ ശക്തമായി ഇടിച്ചാണു ഗുരുതരമായി പരുക്കേറ്റത്. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയെങ്കിലും വൈകിട്ടു മരിച്ചു. ഭാര്യ : ജിൻസി. മക്കൾ: അന്ന, ഹെലൻ.