ട്രെയിന്‍ പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചുകയറി എന്‍ജിന്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റു

For full experience, Download our mobile application:
Get it on Google Play

താമ്പരം : നിയന്ത്രണംവിട്ട ട്രെയിന്‍ പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചുകയറി എന്‍ജിന്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റു. അവധി ദിവസമായിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. നഗരത്തിലെ ബീച്ച്‌ റെയില്‍വേ സ്‌റ്റേഷനില്‍ നിയന്ത്രണംവിട്ട സബര്‍ബന്‍ ട്രെയിന്‍ വന്‍ ശബ്ദത്തോടെയാണ് പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചുകയറിയത്. സംഭവത്തില്‍ എന്‍ജിന്‍ ഡ്രൈവര്‍ ശങ്കറിനാണ് പരിക്കേറ്റത്. അവധി ദിനമായതിനാല്‍ പ്ലാറ്റ്‌ഫോമില്‍ ആളുകള്‍ കുറവായിരുന്നു. വന്‍ ദുരന്തമാണ് ഒഴിവായത്.

എന്‍ജിന്‍ ഡ്രൈവര്‍ ശങ്കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്ലാറ്റ്‌ഫോമിലുണ്ടായിരുന്ന തൂപ്പു ജീവനക്കാര്‍ ഓടി മാറി. ഞായറാഴ്ച ഉച്ചക്കുശേഷം ബേസിന്‍ ബ്രിഡ്ജ് യാര്‍ഡില്‍നിന്ന് താമ്പരം റെയില്‍വേ സ്‌റ്റേഷനിലേക്ക് പോവുകയായിരുന്ന ട്രെയിനാണ് അപകടത്തില്‍പെട്ടത്. യാത്രക്കാര്‍ ഉണ്ടായിരുന്നില്ല. ഒന്നാമത് പ്ലാറ്റ്‌ഫോമിന്റെ ഭിത്തികളും മേല്‍ക്കൂരയും അടഞ്ഞുകിടന്ന ചില കടകളും ഭാഗികമായി തകര്‍ന്നു. ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകട കാരണമെന്ന് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. റെയില്‍വേ പോലീസ് കേസെടുത്തു. അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിലിനെ തുടർന്ന് തുരങ്കം തകർന്നുണ്ടായ ദുരന്തം; കാണാതായ മൂന്ന് തൊഴിലാളികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി

0
ഡെറാഡൂൺ: ഉത്തരാഖണ്ഡ് ചമോലിയില്‍ മണ്ണിടിച്ചിലില്‍ തുരങ്കം തകര്‍ന്നുവീണ സംഭവത്തില്‍ കാണാതായ മൂന്ന്...

നിക്ഷേപകരുമായി വി ഡി സതീശൻ കൂടിക്കാഴ്ച നടത്തി

0
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ കയറ്റുമതി - ഇറക്കുമതി പ്രവർത്തനങ്ങളുടെ...

പാറ്റകളല്ലാത്തവർ പ്രതികരിക്കൂ എന്ന് വി.സി മോഹനൻ കുന്നുമ്മൽ; പ്രതികരിക്കാതെ വിദ്യാര്‍ഥികള്‍

0
തിരുവനന്തപുരം: പാറ്റകളല്ലാത്തവര്‍ ശബ്ദം ഉയര്‍ത്തണമെന്ന കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹനന്‍...

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത

0
തിരുവനന്തപുരം: കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ...