പത്തനംതിട്ട : പ്രണയം നടിച്ച് പോളിയോ ബാധിതയായ യുവതിയെ വിവാഹം കഴിച്ചതിന് ശേഷം 80 പവൻ സ്വർണാഭരണവും 50 ലക്ഷം രൂപയുമായി യുവാവ് മുങ്ങിയതായി പരാതി. എരുമേലി സ്വദേശിനി ലിറ്റിൽ ഷിയാ (31) ആണ് വഞ്ചിക്കപെട്ടത്. തമിഴ്നാട് സ്വദേശിയായ ആൻഡ്രീസ് സ്പെൻസർ എന്ന യുവാവിനെതിരെയാണ് പരാതി.
പോളിയോ ബാധിച്ചതിനെ തുടർന്ന് പരസഹായമില്ലാതെ നടക്കാൻ സാധിക്കാത്ത ലിറ്റിൽ ഷിയ സുഹൃത്തുക്കൾ മുഖാന്തിരമാണ് ആൻഡ്രീസിനെ പരിചയപ്പെടുന്നത്. തുടർന്ന് ഇരുവരും പ്രണയത്തിലാകുകയും നീണ്ട നാളത്തെ പ്രണയത്തിന് ശേഷം 2015ൽ വിവാഹിതരാകുകയുമായിരുന്നു. വിവാഹത്തിന് ഷിയയുടെ മാതാപിതാക്കൾ നൽകിയ 80 പവൻ സ്വർണാഭരണങ്ങളും 50 ലക്ഷം രൂപയും കാറുമായാണ് ആൻഡ്രീസ് മുങ്ങിയത്.
സംഭവത്തിൽ പോലീസിൽ പരാതി നൽകിയെങ്കിലും യുവാവിനെ പിടികൂടാൻ പോലീസിന് സാധിച്ചിട്ടില്ല. നാഗർകോവിൽ സ്വദേശിയായ ആൻഡ്രീസ് കേരളത്തിൽ ഉള്ളതായാണ് വിവരം. അതേസമയം ഇയാൾ മുൻകൂർ ജാമ്യത്തിനായി അപേക്ഷിച്ചെങ്കിലും കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു. പോലീസ് അന്വേഷണത്തിൽ ഇയാൾ 2010ൽ മറ്റൊരു വിവാഹം കഴിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]