പൂച്ചാക്കൽ: കായലിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കൊല്ലം ചിതറ പഞ്ചായത്തിൽ സജി (27) ആണ് മുങ്ങി മരിച്ചത്. പള്ളിപ്പുറം പഞ്ചായത്ത് കുട്ടംച്ചാലിൽ ആണ് സംഭവം. സുഹൃത്തിന്റെ വീട്ടിൽ വന്ന സജി സമീപത്തെ കായലിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. സജിയോടൊപ്പം സുഹൃത്തും കൊല്ലം സ്വദേശിയായ ഗോകുലം കുളിക്കാൻ കായലിൽ ഇറങ്ങിയിരുന്നു. ഏറെ സമയം കഴിഞ്ഞിട്ടും സജിയെ കാണാതായതിനെത്തുടർന്ന് സുഹൃത്തുക്കൾ നടത്തിയ തെരിച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
തൈക്കാട്ടുശേരി പഞ്ചായത്ത് ഒന്നാം വാർഡിൽ രാധാലയത്തിൽ പ്രവിണിനോടൊപ്പം ഇലക്ട്രിക് ജോലി ചെയ്യുന്നവരാണ് മരിച്ച സജിയും സുഹൃത്ത് ഗോകുലും. പ്രവീണിന്റെ വീട്ടിൽ താമസിച്ച് നാളെ ജോലിസ്ഥലത്തേക്ക് മടങ്ങാൻ ഇരിക്കവെയാണ് അപകടം നടന്നത്. ചേർത്തല പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.