കാ​യ​ലി​ൽ കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ യുവാവിന് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

പൂ​ച്ചാ​ക്ക​ൽ: കാ​യ​ലി​ൽ കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ യുവാവ് മുങ്ങി മരിച്ചു. കൊ​ല്ലം ചി​ത​റ പ​ഞ്ചാ​യ​ത്തി​ൽ സ​ജി (27) ആണ് മു​ങ്ങി മ​രി​ച്ചത്. പ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്ത് കു​ട്ടം​ച്ചാ​ലിൽ ആണ് സംഭവം. സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ൽ വ​ന്ന സ​ജി സ​മീ​പ​ത്തെ കാ​യ​ലി​ൽ കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ​പ്പോ​ഴാ​ണ് അ​പ​ക​ടം സംഭവിച്ചത്. സ​ജി​യോ​ടൊ​പ്പം സു​ഹൃ​ത്തും കൊ​ല്ലം സ്വ​ദേ​ശി​യാ​യ ഗോ​കു​ലം കു​ളി​ക്കാ​ൻ കാ​യ​ലി​ൽ ഇ​റ​ങ്ങി​യി​രു​ന്നു. ഏ​റെ സ​മ​യം ക​ഴി​ഞ്ഞി​ട്ടും സ​ജി​യെ കാ​ണാ​താ​യ​തി​നെ​ത്തു​ട​ർ​ന്ന് സുഹൃ​ത്തു​ക്ക​ൾ ന​ട​ത്തി​യ തെ​രി​ച്ചി​ലി​ലാണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

തൈ​ക്കാ​ട്ടു​ശേ​രി പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡി​ൽ രാ​ധാ​ല​യ​ത്തി​ൽ പ്ര​വി​ണി​നോ​ടൊ​പ്പം ഇ​ലക്ട്രിക് ജോ​ലി ചെ​യ്യു​ന്ന​വ​രാ​ണ് മ​രി​ച്ച സ​ജി​യും സു​ഹൃ​ത്ത് ഗോ​കു​ലും. പ്ര​വീ​ണി​ന്‍റെ വീ​ട്ടി​ൽ താ​മ​സി​ച്ച് നാ​ളെ ജോ​ലി​സ്ഥ​ല​ത്തേ​ക്ക് മ​ട​ങ്ങാ​ൻ ഇ​രി​ക്ക​വെ​യാ​ണ് അ​പ​ക​ടം നടന്നത്. ചേ​ർ​ത്ത​ല പൊലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...