ചിറക്കരയില്‍ യുവാവിന്റെ മൃതദേഹം വീടിനുള്ളില്‍ അഴുകിയ നിലയില്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം: ചിറക്കരയില്‍ യുവാവിന്റെ മൃതദേഹം വീടിനുള്ളില്‍ അഴുകിയ നിലയില്‍ കണ്ടെത്തി. പാരിപ്പള്ളിചിറക്കര ഇടവട്ടം കുന്നുംവിള പുത്തന്‍ വീട്ടില്‍ ജോയി-മിനി ദമ്പതികളുടെ മകന്‍ മനു ജോയിയുടെ(24)മൃതദേഹമാണ് കണ്ടെത്തിയത്. വീടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ പരിസരവാസികളും മനുവിന്റെ സുഹൃത്തുക്കളും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. അഴുകി ജീര്‍ണ്ണിച്ച നിലയിലായിരുന്നു മൃതദേഹം .

ഇരു നിലവീട്ടിലെ മുകളിലത്തെ നിലയിലെ തറയില്‍ രക്തം വാര്‍ന്നുപോയ അവസ്ഥയില്‍ കണ്ടെത്തിയ മൃതദേഹത്തിന്റെ കൈ ഞരമ്പിനും കഴുത്തിനും മുറിവേറ്റിട്ടുണ്ട്.കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി മനുമാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നതെന്നു പോലീസ് പറഞ്ഞു. അമ്മ മിനി തിരുവനന്തപുരം പേരൂര്‍ക്കടയിലെ ഒരു ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്യുകയാണ്.

കുറച്ച്‌ മാസങ്ങള്‍ക്ക് മുമ്പ് കാരക്കോട് സ്വദേശിനിയായ പെണ്‍കുട്ടിയെ മനു വിവാഹം ചെയ്യുകയും പിന്നീട് കുറച്ച്‌ നാളുകള്‍ക്ക് ശേഷം ഇവര്‍ തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടായതോടെ ഇരുവരും അകന്ന് കഴിയുകയായിരുന്നു. ദുര്‍ഗന്ധം വമിച്ചതൊടെ മനുവിന്റെ  വീടിനോട് ചേര്‍ന്ന് താമസിക്കുന്ന ബന്ധുക്കള്‍ മനുവിന്റെ  സുഹൃത്തുക്കളെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് ഡോഗ്‌ സ്‌ക്വാഡും ഫോറന്‍സിക് വിദഗ്‌ധരും സ്ഥലത്ത് എത്തി തെളിവുകള്‍ ശേഖരിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...