പ്രമാടം പൂങ്കാവിൽ കാട്ടുപന്നി ആക്രമണം : മീൻ കച്ചവടക്കാരന് ഗുരുതര പരിക്ക്

For full experience, Download our mobile application:
Get it on Google Play

കോന്നി : പൂങ്കാവ് എല്‍.പി സ്കൂളിന് സമീപം മീന്‍ കച്ചവടം ചെയ്തിരുന്ന യുവാവിന് കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്ക്.  പത്തനംതിട്ട ആനപ്പാറ സ്വദേശി സന്തുവിനാണ് പരിക്കേറ്റത്. എല്‍.പി സ്കൂളിന് സമീപം പൂവക്കാട് ഭാഗത്ത് വാഹനത്തില്‍ മീന്‍ എത്തിച്ച് വില്പന നടത്തുന്നതിനിടെ ആണ് സംഭവം. പാഞ്ഞു വന്ന കാട്ടുപന്നി യുവാവിനെ ഇടിച്ചിട്ടതിനെ തുടര്‍ന്ന് കാലില്‍ ആഴത്തില്‍ മുറിവേറ്റു. തുടര്‍ന്ന് നാട്ടുകാര്‍ ഓടിക്കൂടിയാണ് പന്നിയെ ഓടിച്ചുവിട്ടത്. പന്നി പാഞ്ഞു വരുന്നത് കണ്ട് ചുറ്റും നിന്നിരുന്ന ആളുകല്‍ ഓടി മാറിയതിനാല്‍ ഇവര്‍ പരിക്കേല്‍ക്കാതെ രക്ഷപെടുകയായിരുന്നു. കാലില്‍ ആഴത്തില്‍ പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രമാടം തെങ്ങുംങ്കാവ്, പൂങ്കാവ്, ഇളകൊള്ളൂര്‍ ഭാഗങ്ങളില്‍ പട്ടാപ്പകല്‍ പോലും കാട്ടുപന്നിയുടെ ആക്രമണം രൂക്ഷമാവുകയാണ്. കഴിഞ്ഞ രണ്ടാഴ്ച്ചകള്‍ക്ക് മുന്‍പാണ് ഇളകൊള്ളൂരില്‍ കടയിലേക്ക് പാഞ്ഞു കയറിയ കാട്ടുപന്നി അലമാരയുടെ ചില്ലുകള്‍ ഇടിച്ചു തകര്‍ത്തത്. പ്രദേശത്ത് കാട് തെളിക്കാതെ കിടക്കുന്ന സ്വകാര്യ വ്യക്തിയുടെ പറമ്പുകള്‍ കാട്ടുപന്നി ശല്യം വര്‍ദ്ധിപ്പിക്കുന്നതായി നാട്ടുകാര്‍ പരാതിപ്പെടുമ്പോഴും കാട് തെളിക്കാത്ത സ്വകാര്യ വ്യക്തികള്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പ്രമാടം ഗ്രാമപഞ്ചായത്ത് തയ്യാറാകുന്നില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു : തിരിഞ്ഞുനോക്കാതെ അധികൃതർ

0
​വെച്ചൂച്ചിറ : വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം വൻതോതിൽ പാഴായിപ്പോയിട്ടും...

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...