മലപ്പുറം : പീഡന ശ്രമത്തിനിടെ അമ്മയെ കൊലപ്പെടുത്തിയ കേസില്‍ യുവാവിന് കഠിന തടവും പിഴയും. നിലമ്പൂര്‍ പോത്തകല്ല് സ്വദേശി പ്രജിത് കുമാറിനാണ് മഞ്ചേരി അഡീഷണല്‍ സെഷന്‍ കോടതി 10 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ ആറ് മാസം കൂടി അധിക തടവ് അനുഭവിക്കേണ്ടിവരും.
2017 ഏപ്രിലിലായിരുന്നു സംഭവം. മരുന്ന് കഴിച്ച് മയക്കത്തിലായിരുന്ന സമയത്ത് മകന്‍ അമ്മയെ പീഡിപ്പിക്കാറുണ്ടായിരുന്നു എന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. പീഡന ശ്രമം എതിര്‍ത്ത അമ്മയെ ഇയാള്‍ തല പിടിച്ച് ചുമരിലിടിച്ച് കൊല്ലുകയായിരുന്നു. അമ്മ പോത്ത്കല്ല് പെരിങ്കനത്ത് രാധാമണിയേയാണ് പ്രജിത് അതി ക്രൂരമായി കൊലപ്പെടുത്തിയത്. ജോലി കഴിഞ്ഞ് എത്തിയ രാധാമണിയുടെ ഭര്‍ത്താവ് ശശിയാണ് വീടിനുള്ളില്‍ അവശനിലയില്‍ കണ്ടത്. ഉടനെ നിലമ്പൂരിലെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. തുടര്‍ന്ന് ശശി നല്‍കിയ പരാതിയിലാണ് മകനെതിരെ കേസ് എടുത്തത്.