പീഡന ശ്രമത്തിനിടെ അമ്മയെ കൊലപ്പെടുത്തിയ കേസില്‍ യുവാവിന് 10 വര്‍ഷം കഠിന തടവും പിഴയും

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : പീഡന ശ്രമത്തിനിടെ അമ്മയെ കൊലപ്പെടുത്തിയ കേസില്‍ യുവാവിന് കഠിന തടവും പിഴയും. നിലമ്പൂര്‍ പോത്തകല്ല് സ്വദേശി പ്രജിത് കുമാറിനാണ് മഞ്ചേരി അഡീഷണല്‍ സെഷന്‍ കോടതി 10 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ ആറ് മാസം കൂടി അധിക തടവ് അനുഭവിക്കേണ്ടിവരും.

2017 ഏപ്രിലിലായിരുന്നു സംഭവം. മരുന്ന് കഴിച്ച്‌ മയക്കത്തിലായിരുന്ന സമയത്ത് മകന്‍ അമ്മയെ പീഡിപ്പിക്കാറുണ്ടായിരുന്നു എന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. പീഡന ശ്രമം എതിര്‍ത്ത അമ്മയെ ഇയാള്‍ തല പിടിച്ച്‌ ചുമരിലിടിച്ച്‌ കൊല്ലുകയായിരുന്നു. അമ്മ പോത്ത്കല്ല് പെരിങ്കനത്ത് രാധാമണിയേയാണ് പ്രജിത് അതി ക്രൂരമായി കൊലപ്പെടുത്തിയത്. ജോലി കഴിഞ്ഞ് എത്തിയ രാധാമണിയുടെ ഭര്‍ത്താവ് ശശിയാണ് വീടിനുള്ളില്‍ അവശനിലയില്‍ കണ്ടത്. ഉടനെ നിലമ്പൂരിലെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. തുടര്‍ന്ന് ശശി നല്‍കിയ പരാതിയിലാണ് മകനെതിരെ കേസ് എടുത്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...