വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് യുവതിയുടെ വീടിന് തീയിട്ട് യുവാവ്

For full experience, Download our mobile application:
Get it on Google Play

പഞ്ചാബ് : വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് യുവതിയുടെ വീടിന് തീയിട്ട് യുവാവ്. പഞ്ചാബ് ജലന്ധറിലാണ് സംഭവം. യുവതിയുടെ വീടിനടുത്ത് പച്ചക്കറി കച്ചവടം നടത്തുന്നയാളാണ് വീടിന് തീയിട്ടത്. സുഖ്‌വീന്ദർ കൗർ എന്ന യുവതിക്കും വീട്ടിലുണ്ടായിരുന്ന രണ്ട് കുട്ടികൾക്കും തീപിടുത്തത്തിൽ ഗുരുതരമായി പരുക്കേട്ടിട്ടുണ്ട്. മൂന്ന് പേർക്കും പൊള്ളലേറ്റതിനെ തുടർന്ന് സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ നില ഗുരുതരമായതിനാൽ മറ്റൊരു ആശുപത്രിയിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു.

വാടകവീട്ടിലാണ് സുഖ്‌വീന്ദർ കൗറും മക്കളും താമസിച്ചിരുന്നത്. ഇയാൾ പതിവായി വീട്ടിലേക്ക് പച്ചക്കറികൾ എത്തിക്കുകയും യുവതിയോട് വിവാഹാഭ്യർത്ഥന നടത്തുകയും ചെയ്തിരുന്നതായി സുഖ്‌വീന്ദർ കൗറിന്റെ കുടുംബം പറഞ്ഞു. നിരന്തരമായി ഇയാൾ മകളെ ശല്യം ചെയ്തിരുന്നു. ഒരു ദിവസം ഇരുവരും തമ്മിൽ ഉണ്ടായ തർക്കത്തിനിടെ യുവതി അയാളെ അടിക്കുകയായിരുന്നു. ഇതിൽ പ്രകോപിതനായ യുവാവ് പിന്നീട് ഒരു പെട്രോൾ കുപ്പിയുമായി തിരിച്ചെത്തി, അതിർത്തി മതിൽ കയറി വീടിന് തീയിട്ട് ഓടി രക്ഷപെടുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎമ്മിനെ തകർക്കാനാണ് പിണറായി വേട്ട ; നേരിടുമെന്ന് ടി പി രാമകൃഷ്ണൻ

0
കൊച്ചി: മുൻ മന്ത്രി മുഹമ്മദ് റിയാസിനെതിരായ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ (ഇഡി) കണ്ടെത്തലിൽ...

മെസിയുടെ പേരിലെ തട്ടിപ്പ് ; 15 ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്തി എസ്ഐടി വിപുലീകരിച്ചു

0
തിരുവനന്തപുരം : മെസിയെ കൊണ്ടുവരാം എന്ന പേരിലുള്ള തട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേക...

സംസ്ഥാനത്ത് മഴ മാറിയിട്ടും പനി കേസുകൾ കുറയുന്നില്ല ; പ്രതിദിന രോ​ഗികൾ പതിനായിരത്തിന് മുകളി‌ൽ

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മാറിയിട്ടും പനി കേസുകളിൽ മാറ്റമില്ലെന്ന് റിപ്പോർട്ട്. പതിനായിരത്തിന് മുകളി‌ലാണ്...

ചൈനയിൽ കഥകളി പഠനകേന്ദ്രം തുടങ്ങുന്നു ; ഒരുവർഷത്തെ കരാർ ഒപ്പുവെച്ചു

0
തൃശ്ശൂർ : ചൈനയിൽ കഥകളി പഠനകേന്ദ്രം തുടങ്ങാൻ ചെറുതുരുത്തിയിലെ കഥകളി സ്കൂൾ....