തൃശ്ശൂർ : തൃശ്ശൂർ നഗരമധ്യത്തിൽ ജനത്തെ നടുക്കി യുവാവിന്റെ ആത്മഹത്യാശ്രമം. കര്‍ണാടക സ്വദേശി ആസിഫ് ഖാനാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. ഇയാൾ തൃശ്ശൂരിലെ ഒരു ഹോട്ടലിൽ ജീവനക്കാരനായിരുന്നു. ശമ്പളം കിട്ടാത്തതിനെ തുടർന്നാണ് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് വിവരം. തൃശ്ശൂർ എംജി റോഡിലായിരുന്നു ഇയാൾ ആത്മഹത്യാശ്രമം നടത്തിയത്. ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്താനായിരുന്നു ശ്രമം. എന്നാൽ പോലീസിന്റെ സമയോചിതമായ ഇടപെടലിൽ ആസിഫ് ഖാനെ രക്ഷിക്കാനായി.
ജോലിക്ക് കൂലിയില്ല ; തൃശ്ശൂർ നഗരമധ്യത്തിൽ യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു
RECENT NEWS
Advertisment