പരപ്പനങ്ങാടി : ആളൊഴിഞ്ഞ പറമ്പിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഫാറൂഖ് കോളേജ് സ്വദേശിയായ കുന്നുമ്മൽ ഭരതന്‍റെ മകൻ നിഖിലിനെയാണ് (26) മരിച്ച നിലയിൽ കണ്ടെത്തിയത്. പരപ്പനങ്ങാടി കീഴ്ച്ചിറ പൊൻ മായിൽ ഭാഗത്ത് പശുവിനെ കെട്ടാൻ പോയ സ്ത്രീകളാണ് അപരിചതനായ യുവാവ് ചലനമറ്റ് കിടക്കുന്നത് കണ്ടത്. പിന്നീട് പോലീസ് സ്ഥലത്തെത്തിയതാണ് മരണം സ്ഥിരീകരിച്ചത്. സമീപത്ത് നിന്നും പോലീസ് സിറിഞ്ച് കണ്ടെത്തിയിട്ടുണ്ട്. മയക്കുമരുന്ന് മാഫിയയുമായുള്ള ബന്ധം പോലീസ് അന്വേഷിക്കുകയാണ്. മയക്കുമരുന്നു കുത്തിവെച്ചതാണോ മരണകാരണം എന്നതുൾപ്പടെ അന്വേഷിച്ചു വരികയാണന്ന് പോലീസ് പറഞ്ഞു.
ആളൊഴിഞ്ഞ പറമ്പിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
RECENT NEWS
Advertisment