യുവതി ജീവനൊടുക്കിയ സംഭവo ; രണ്ടു വര്‍ഷത്തിനുശേഷം ഭര്‍ത്താവ്‌ അറസ്‌റ്റില്‍

For full experience, Download our mobile application:
Get it on Google Play

മുണ്ടക്കയം : യുവതി ജീവനൊടുക്കിയ സംഭവത്തില്‍ രണ്ടു വര്‍ഷത്തിനുശേഷം ഭര്‍ത്താവ്‌ അറസ്‌റ്റില്‍. ഇളങ്കാട്‌ ടോപ്പ്‌ കൂവളത്ത്‌ റഹ്‌മത്ത്‌ അലിയുടെ മകള്‍ അനീഷ(21) തൂങ്ങിമരിച്ച സംഭവത്തിലാണു ഭര്‍ത്താവ്‌ കോഴിക്കോട്‌ പയ്യോളി സ്വദേശി മൂപ്പിക്കതില്‍ നാസറി(25)നെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി അറസ്‌റ്റ്‌ ചെയ്‌തത്‌. 2020 ജൂലൈ ആറിനാണ്‌ അനീഷയെ ഇളങ്കാട്‌ ടോപ്പിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്‌. കുഞ്ഞിനെ തൊട്ടിലില്‍ ഉറക്കി കിടത്തിയ ശേഷം തൊട്ടിലിന്റെ കയറില്‍ തൂങ്ങിമരിക്കുകയായിരുന്നു.

നാസറിനെ വീഡിയോകോളില്‍ വിളിച്ച ശേഷമായിരുന്നു ആത്മഹത്യ. അനീഷയും നാസറും തമ്മില്‍ വഴക്ക്‌ പതിവായിരുന്നു. പയ്യോളി പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നു നാസറിനും കുടുംബത്തിനും താക്കീത്‌ നല്‍കിയിരുന്നു. യുവതിക്കെതിരെ ഇയാള്‍ അപവാദ പ്രചാരണവും നടത്തിയിരുന്നെന്നും ഇത്‌ സഹിക്കവയ്യാതെയായിരുന്നു യുവതിയുടെ ആത്മഹത്യയെന്നും പരാതിയുണ്ട്‌.

ആത്മഹത്യ സംബന്ധിച്ചു അന്വേഷണം ആവശ്യപെട്ടു മാതാപിതാക്കള്‍ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയതിനെതുടര്‍ന്നു പോലീസ്‌ അന്വേഷണം നടത്തിയെങ്കിലും കാര്യമായ പ്രയോജനം ഉണ്ടായില്ല. ഇതേത്തുടര്‍ന്ന്‌ ഇവര്‍ ഹൈക്കോടതിയെ സമീപിച്ചു. കേസ്‌ അന്വേഷണത്തിന്‌ കോടതി കാഞ്ഞിരപ്പളളി ഡിവൈ.എസ്‌.പി. ബാബുക്കുട്ടനെ ചുമതലപ്പെടുത്തി. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു നാസര്‍ അറസ്‌റ്റിലായത്‌. ഫോണ്‍ വിവരങ്ങള്‍ പരിശോധിച്ചപ്പോള്‍ ഇയാള്‍ ഭാര്യയെ മാനസികമായി പീഡിപ്പിച്ചിരുന്നെന്നു വ്യക്‌തമായി. കാഞ്ഞിരപ്പളളി കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക്‌ റിമാന്‍ഡ്‌ ചെയതു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചങ്ങനാശ്ശേരിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം ; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

0
കോട്ടയം : ചങ്ങനാശ്ശേരി എ.സി. റോഡിൽ ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച് മേപ്രാൽ...

മംഗലാപുരത്തെ പാലക്കാട് ഡിവിഷനില്‍ നിന്നും വേര്‍പെടുത്താനുള്ള തീരുമാനം ഏകപക്ഷീയമെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: മംഗലാപുരത്തെ പാലക്കാട് ഡിവിഷനിൽ നിന്ന് നീക്കം വേര്‍പെടുത്താനുള്ള തീരുമാനം ഏകപക്ഷീയമെന്ന്...

‘സ്‌കൂളമ്മയ്ക്ക് ഓണപ്പുടവ’ : ജില്ലാതല ഉദ്ഘാടനം നടന്നു

0
​പറക്കോട് : പള്ളിക്കൂടം ടി.വി.യുടെ ആഭിമുഖ്യത്തിൽ സംസ്ഥാന തലത്തിൽ നടപ്പാക്കുന്ന ‘സ്‌കൂളമ്മയ്ക്ക്...

പാർലമെൻ്റ് സ്ട്രീറ്റിലെ വിജയം ; കൂടുതൽ കേസുകൾ ഏറ്റെടുക്കാൻ രാഹുൽ ​ഗാന്ധി

0
ന്യൂഡൽഹി : പ‍ാലമെൻ്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ ഇന്നലെ നടത്തിയ ധർണ...