ദില്ലി : വിക്രം സാരഭായ് സ്പേസ് സെന്ററിൽ കഴിഞ്ഞ ദിവസം നടന്ന കോപ്പിയടി വിവാദം ഏറെ ഞെട്ടിപ്പിക്കുന്നതായിരുന്നു. രാജ്യത്തിന്റെ ഭാവിയെ നിർണയിക്കുന്ന പരീക്ഷകളിൽ പോലും ഇത്തരം ദുഷ്കൃത്യങ്ങൾ നടക്കുന്നത് ഏറെ ചർച്ചാവിഷയവും ചെയ്തു. ജോലി നേടാൻ കുകുറുക്കു വഴികൾ തേടുന്നത് സ്വഭാവികമാണ്. എന്നാൽ അതിനുള്ള മൂലകാരണം തൊഴില്ലിലായ്മ തന്നെയാണ് എന്ന വാസ്തവം കൂടി തിരിച്ചറിയേണ്ടതുണ്ട്. പത്തുവർഷം കൊണ്ട് ഇന്ത്യയിലെ തൊഴില്ലിലായ്മ നിരക്ക് 5.42 ശതമാനത്തിൽനിന്ന് 7.95 ശതമാനമായിട്ടുണ്ട്. 2022ൽ മാത്രം യുവാക്കൾക്കിടയിലെ തൊഴില്ലിലായ്മ നിരക്ക് 23.22 ശതമാനമാണ്.
എന്നാൽ ഇതെല്ലാം വ്യക്തമായിട്ടും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം തൊഴില്ലിലായ്മ ഇല്ലാതാക്കാൻ കാര്യമായ ശ്രമങ്ങളൊന്നുമുണ്ടായിട്ടില്ല എന്നത് കൂടി തിരിച്ചറിയേണ്ടതുണ്ട്. രാജ്യത്ത് തൊഴിൽരഹിതരായവരിൽ നല്ലൊരു ശതമാനവും കാശ്മീരിലാണെങ്കിൽ കേരളത്തിലെ അവസ്ഥയിലും ഒട്ടും മാറ്റമില്ല. അതായത് കേരളത്തിൽ വെറും 40 ശതമാനം യുവതി യുവാക്കൾക്ക് മാത്രമേ തൊഴിൽ തിരഞ്ഞെടുക്കുവാൻ സാധിക്കുന്നുള്ളൂ എന്നതാണ് വാസ്തവം.
മറ്റ് രാജ്യങ്ങളിലേക്കും സംസ്ഥാനങ്ങളിലേക്കും കുടിയേറുന്നവരുടെ എണ്ണത്തിലുണ്ടായ വർദ്ധനവ് കേരളത്തിലെ തൊഴില്ലിലായ്മയ്ക്ക് ഉത്തമ ഉദാഹരണമാണ്. മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയായവരിൽ നല്ലൊരു ശതമാനം ആളുകൾ പോലും ഇപ്പോഴും തൊഴിൽരഹിതരാണ്. എൻജിനീയറിങ് പഠനം പൂർത്തിയാക്കിയവരുടെ അവസ്ഥയും എടുത്തു പറയേണ്ടതില്ലല്ലോ?. എഞ്ചിനീയറിങ് പഠനം പൂർത്തിയാക്കിവർ എല്ലാ തൊഴിൽ മേഖലയിലും സാധ്യതകൾ തേടുന്നു എന്നതും ഞെട്ടിപ്പിക്കുന്നതാണ്.
തൊഴില്ലിലായ്മ മൂലം മറ്റ് രാജ്യങ്ങളിലേക്ക് ചേക്കേറുന്നവരുടെ എണ്ണം അര ലക്ഷം കടന്നിരിക്കുകയാണ്. വരും വർഷങ്ങളിൽ ഇവരുടെ എണ്ണത്തിൽ വർദ്ധനവുണ്ടാവും. മാത്രമല്ല, യുവതലമുറ വിദേശ രാജ്യങ്ങളിൽ ജീവിക്കുവാനാണ് കൂടുതൽ താല്പര്യം കാണിക്കുന്നത്. ഒരു പരിധി വരെ ഇത് അവരെ സംബന്ധിച്ചു നല്ലതുമാണ്. എന്നാൽ നിലവിൽ ഇവയുടെയെല്ലാം പരിധി കടന്നുപോയിരിക്കുന്നു എന്നതും ചിന്തിക്കേണ്ടതുണ്ട്. വിദേശ ജീവിതരീതിയോടൊപ്പം പാർട്ട് ടൈം പഠനം പാർട്ട് ടൈം ജോലി എന്ന രീതി കൂടി യുവാക്കളെ മറ്റുരാജ്യങ്ങളിലേക്ക് ആകർഷിക്കുന്നുണ്ട്. നിലവിൽ വിദേശ ഏജൻസികൾ കൂണ് പോലെ മുളച്ചു പൊങ്ങുന്നത് അടിവരയിടുന്നതും ഇതുതന്നെയാണ്. എന്നാൽ വരും കാലങ്ങളിൽ ഇത് മാറേണ്ടതുണ്ട്. അതിനായി നമ്മുടെ വിദ്യാഭ്യാസ മേഖല കൂടുതൽ ശക്തമാകണം.
നൂതന സാങ്കേതിക വിദ്യകളുടെ സാധ്യതകൾ തിരിച്ചറിഞ്ഞ് അതിലേക്കു ആവശ്യമായ സംഭാവനകൾ നടത്താൻ വിദ്യാർത്ഥികളെ പാകപെടുത്തുന്ന രീതിയിൽ പഠനം മെച്ചപെടുത്തെണ്ടതായുമുണ്ട്. കേരളത്തിൽ നാളിതുവരെ കണ്ടു വന്ന ചില രീതികൾ പുറത്തുനിന്നുള്ള സംരംഭകരെ പോലും ഭയപെടുത്തുന്നു എന്നതും മറ്റൊരു കാര്യമാണ്. കൂടുതൽ തൊഴിൽ അവസരങ്ങൾ നൽകിയാൽ നമ്മുടെ സംസ്ഥാനത്തിലേക്ക് തൊഴിൽതേടി ആളുകൾ ഒഴുകിയെത്തും. ഇതോടെ നമുക്കിടയിലെ തന്നെ നല്ലൊരു ശതമാനം വരെ തൊഴില്ലിലായ്മ നീക്കം ചെയ്യാനും നമ്മുക്ക് സാധിക്കും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033