ഭർത്താവിൻറെ വിവാഹേതര ബന്ധം ക്രൂരതയോ ആത്മഹത്യ പ്രേരണയോ അല്ല – ഡൽഹി ഹൈകോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ഭർത്താവിൻറെ വിവാഹേതര ബന്ധം ക്രൂരതയോ ആത്മഹത്യ പ്രേരണയോ ആയി കണക്കാക്കില്ലെന്ന് ഡൽഹി ഹൈകോടതി. ഭാര്യയെ ഉപദ്രവിക്കുകയോ പീഡിപ്പിക്കുകയോ ചെയ്തിട്ടില്ലെങ്കിൽ വിവാഹേതര ബന്ധം ക്രൂരതയോ ആത്മഹത്യ പ്രേരണയോ ആയി കാണാൻ കഴിയില്ലെന്ന് കോടതി പറഞ്ഞു. സ്ത്രീധന മരണങ്ങൾക്ക് വിവാഹേതര ബന്ധം കാരണമാണെന്ന് തെളിയിക്കാൻ സാധിക്കാത്തിടത്തോളം ഭർത്താവിനുമേൽ ഇതിന്റെ പേരിൽ കുറ്റം ചുമത്താൻ സാധിക്കില്ലെന്നും ജസ്റ്റിസ് സഞ്ജീവ് നരുല വ്യക്തമാക്കി. ഭാര്യയുടെ അസ്വാഭാവിക മരണത്തെത്തുടർന്ന്, ഐ.പി.സി സെക്ഷൻ 306 (ആത്മഹത്യ പ്രേരണ), സെക്ഷൻ 498 എ (ക്രൂരത),304-ബി (സ്ത്രീധന മരണം) പ്രകാരമുള്ള കേസിൽ അറസ്റ്റിലായ ഒരാൾക്ക് ജാമ്യം അനുവദിച്ചുകൊണ്ടാണ് കോടതിയുടെ നിരീക്ഷണം.

കുറ്റാരോപിതന് മറ്റൊരു സ്ത്രീയുമായി വിവാഹേതര ബന്ധമുണ്ടായിരുന്നുവെന്ന് തെളിയിക്കാൻ പ്രോസിക്യൂഷൻ ചില വിഡിയോകളും ചാറ്റ് റെക്കോർഡുകളും സമർപ്പിച്ചു. അത്തരമൊരു ബന്ധം നിലവിലുണ്ടെങ്കിലും, വിവാഹേതര ബന്ധം ക്രൂരതയോ ആത്മഹത്യ പ്രേരണയോ ആകില്ലെന്ന് നിയമം അനുശാസിക്കുന്നു. മരിച്ചയാളെ ഉപദ്രവിക്കാനോ പീഡിപ്പിക്കാനോ ബന്ധം കാരണമാകാത്തതിനാലാണ് ജാമ്യം അനുവദിച്ചത്. 2024 മാർച്ച് മുതൽ ഇയാൾ കസ്റ്റഡിയിലായിരുന്നു. ഇയാളെ തുടർന്നും തടങ്കലിൽ വെക്കുന്നത് കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്ന് കോടതി നിരീക്ഷിച്ചു. അന്വേഷണം അവസാനിച്ചതിന് ശേഷം കുറ്റപത്രം സമർപ്പിച്ചതായും വിചാരണ അടുത്തൊന്നും അവസാനിക്കാൻ സാധ്യതയില്ലെന്നും കോടതി നിരീക്ഷിച്ചു.

50,000 രൂപയുടെ വ്യക്തിഗത ബോണ്ടിലും തുല്യ തുകക്കുള്ള രണ്ട് ആൾജാമ്യത്തിലും കോടതി അദ്ദേഹത്തെ വിട്ടയക്കാൻ നിർദ്ദേശിച്ചു. ഭർത്താവിന് സഹപ്രവർത്തകനുമായി ബന്ധമുണ്ടെന്നും, അത് ചോദ്യം ചെയ്തപ്പോൾ അയാൾ ശാരീരികമായി പീഡിപ്പിച്ചുവെന്നും യുവതിയുടെ കുടുംബം ആരോപിച്ചു. ഭാര്യയെ നിരന്തരം ഗാർഹിക പീഡനത്തിന് ഇരയാക്കിയിരുന്നതായി അവർ ആരോപിച്ചു. എന്നാൽ സ്ത്രീ ജീവിച്ചിരുന്നപ്പോൾ അത്തരമൊരു പരാതി നൽകിയിട്ടില്ലെന്നും അതിനാൽ പ്രഥമദൃഷ്ട്യാ സ്ത്രീധനവുമായി ബന്ധപ്പെട്ട പീഡന അവകാശവാദത്തിൻ്റെ സാധുതയും വിശ്വാസ്യതയും ദുർബലമാണെന്നും കോടതി നിരീക്ഷിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...