സെല്‍ഫിയെടുക്കുന്നതിനിടെ വെള്ളക്കെട്ടില്‍ വീണ് യുവാവ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : സെല്‍ഫിയെടുക്കുന്നതിനിടെ വെള്ളക്കെട്ടില്‍ വീണ് യുവാവ് മരിച്ചു. തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ പുല്‍ പ്രഹ്ലാദ്പൂര്‍ മേഖലയില്‍ കനത്തമഴയെത്തുടര്‍ന്ന് വെള്ളക്കെട്ട് രൂപപ്പെട്ട റെയില്‍വേ അടിപ്പാതയ്ക്ക് സമീപമായിരുന്നു അപകടം. ജയ്ത്പൂര്‍ നിവാസിയായ രവി ചൗട്ടാല (27) ആണ് ഇന്ന് മരിച്ചത്.

സംഭവമറിഞ്ഞ് അഗ്‌നിശമനസേനയും മുങ്ങല്‍ വിദഗ്ധരും സ്ഥലത്തെത്തിയെങ്കിലും യുവാവിന്റെ ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ഡല്‍ഹി എയിംസില്‍ സൂക്ഷിച്ചിരിക്കുകയാണെന്ന് ഡല്‍ഹി പോലിസ് അറിയിച്ചു. പ്രാഥമിക അന്വേഷണത്തില്‍ ഇയാള്‍ സെല്‍ഫി എടുക്കുന്നതിനോ വീഡിയോ എടുക്കുന്നതിനോ ശ്രമിക്കുന്നതിനിടെ ആഴത്തിലുള്ള വെള്ളത്തില്‍ വീണതായി സംശയിക്കുന്നു. ഞായറാഴ്ച മുതല്‍ ഡല്‍ഹിയില്‍ കനത്തമഴ തുടരുകയാണ്.

തിങ്കളാഴ്ച രാവിലെ നഗരത്തിലുണ്ടായ കനത്ത മഴയില്‍ ഐ.ടി.ഒ, പുള്‍ പ്രഹ്ലാദ്പൂര്‍ എന്നിവയുള്‍പ്പെടെ നിരവധി റോഡ് പാതകളില്‍ വെള്ളക്കെട്ടും ഗതാഗതക്കുരുക്കുമുണ്ടായി. റിങ് റോഡ്, പ്രഗതി മൈതാനം, പാലം, കിരാരി, റോഹ്തക് റോഡ് എന്നിവയാണ് വെള്ളക്കെട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ചില ഭാഗങ്ങള്‍. വെള്ളക്കെട്ട് നിറഞ്ഞ തെരുവുകളും നഗരത്തിലെ പല ഭാഗങ്ങളിലും ഗതാഗതക്കുരുക്കിന് കാരണമാവുകയും പുള്‍ പ്രഹ്ലാദ്പൂര്‍ അണ്ടര്‍പാസില്‍ ഗതാഗതം വഴിതിരിച്ചുവിടുകയും ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...