Thursday, April 10, 2025 3:21 pm

യു​വാ​വി​നെ കു​ത്തി​പ്പ​രി​ക്കേ​ല്‍പി​ച്ച സം​ഭ​വ​ത്തി​ല്‍ നാ​ലു​പേ​രെ മ​ണ്ണു​ത്തി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു

For full experience, Download our mobile application:
Get it on Google Play

മ​ണ്ണു​ത്തി : ഫോ​ണ്‍ വാ​ങ്ങി​യ​തി​ന്റെ പ​ണം ചോ​ദി​ച്ച ദേ​ഷ്യ​ത്തി​ന് ഷാ​ല്‍ബി​ന്‍ എ​ന്ന യു​വാ​വി​നെ കു​ത്തി​പ്പ​രി​ക്കേ​ല്‍പി​ച്ച സം​ഭ​വ​ത്തി​ല്‍ നാ​ലു​പേ​രെ മ​ണ്ണു​ത്തി പോലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​ള​ര്‍ക്കാ​വ് മ​ണ​ക്കാ​ട്ടു​പ​ടി വീ​ട്ടി​ല്‍ അ​ശ്വി​ന്‍ (19), വ​ള​ര്‍ക്കാ​വ് ഒ​ല്ലൂ​ക്കാ​ര​ന്‍ വീ​ട്ടി​ല്‍ എ​ഡ്വി​ന്‍ (23), കാ​ച്ചേ​രി വെ​ള്ളാ​റ വീ​ട്ടി​ല്‍ അ​ക്ഷ​യ് (20), രാ​മ​വ​ര്‍മ​പു​രം വ​ട​ക്കു​പു​റ​ത്ത് വീ​ട്ടി​ല്‍ അ​ഷ്വി​ന്‍ (19) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഷാ​ല്‍ബി​നി​ല്‍നി​ന്ന്​ അ​ശ്വി​ന്‍ വാ​ങ്ങി​യ ഫോ​ണി​ന്റെ പൈ​സ ചോ​ദി​ച്ച​തി​ലു​ള്ള വി​രോ​ധ​ത്തി​ല്‍ അ​ശ്വി​നും കൂ​ട്ടു​കാ​രാ​യ എ​ഡ്വി​ന്‍, അ​ക്ഷ​യ്, അ​ഷ്വി​ന്‍ എ​ന്നി​വ​രും ചേ​ര്‍ന്ന് ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച രാ​വി​ലെ കൊ​ഴു​ക്കു​ള്ളി ചീ​ര​ക്കാ​വ് പാ​ട​ത്തി​ന് സ​മീ​പം വെ​ച്ച്‌ ഷാ​ല്‍ബി​നെ​യും സ​ഹോ​ദ​ര​നെ​യും കു​ത്തി​പ്പ​രി​ക്കേ​ല്‍പി​ക്കു​ക​യാ​യി​രു​ന്നു.

ശേ​ഷം ഒ​ളി​വി​ല്‍ പോ​യ പ്ര​തി​ക​ളെ ബൈ​ക്കി​ല്‍ ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ കൊ​ഴു​ക്കു​ള്ളി, കാ​ള​ത്തോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍നി​ന്ന്​ പൊ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ്​ ചെ​യ്തു. ഒ​ല്ലൂ​ര്‍ എ.​സി.​പി കെ.​സി സേ​തു​വി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ മ​ണ്ണു​ത്തി സി.​ഐ എം.ശ​ശി​ധ​ര​ന്‍ പി​ള്ള, എ​സ്.​ഐ​മാ​രാ​യ കെ.പ്ര​ദീ​പ് കു​മാ​ര്‍, പി.​ആ​ര്‍ മ​നോ​ജ്, പി.ജ​യ​ന്‍, സീ​നി​യ​ര്‍ സി.​പി.​ഒ​മാ​രാ​യ വി​നീ​ഷ്, അ​നീ​ഷ്, അ​ജി​ത്ത്, സി.​പി.​ഒ​മാ​രാ​യ അ​ജി​ത്ത്, നീ​ര​ജ്‌​മോ​ന്‍ എ​ന്നി​വ​ര്‍ അ​ന്വേ​ഷ​ണ​ത്തി​ല്‍ സം​ബ​ന്ധി​ച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ശാർങ്ങക്കാവ് പാലം പൂർത്തിയാകുന്നു

0
വെൺമണി : അച്ചൻകോവിലാറിന് കുറുകേയുള്ള ശാർങ്ങക്കാവ് പാലം പൂർത്തീകരണഘട്ടത്തിലേക്കു കടന്നു....

ടാബ്ലോ വിവാദത്തിൽ ഖേദം പ്രകടിപ്പിച്ച് നെല്ലിക്കുഴി പഞ്ചായത്ത്

0
കൊച്ചി: ടാബ്ലോ വിവാദത്തിൽ ഖേദം പ്രകടിപ്പിച്ച് നെല്ലിക്കുഴി പഞ്ചായത്ത്. ഏതെങ്കിലും മത...

സപ്ലൈകോ വിഷു-ഈസ്റ്റര്‍ ഫെയര്‍ ഇന്ന് മുതല്‍

0
തിരുവനന്തപുരം: സപ്ലൈകോ വിഷു-ഈസ്റ്റർ ഫെയർ ഇന്ന് മുതൽ. എല്ലാ താലൂക്കിലേയും പ്രധാന...

ആറാട്ടുപുഴ തറയിൽക്കടവ് നേര് സാംസ്കാരികവേദി ഗ്രന്ഥശാല ആൻഡ് വായനശാല ലഹരിക്കെതിരേ ജനകീയക്കൂട്ടായ്മ നടത്തി

0
ആറാട്ടുപുഴ : ആറാട്ടുപുഴ തറയിൽക്കടവ് നേര് സാംസ്കാരികവേദി ഗ്രന്ഥശാല ആൻഡ്...