ഇടുക്കി: മണിയാറന്‍കുടി ആനക്കൊമ്പന്‍ വ്യൂ പോയിന്റ് കാണാനെത്തിയ യുവാവ് ഉള്‍ക്കാട്ടില്‍ അകപ്പെട്ടു. ഉപ്പുതോട് ന്യൂ മൗണ്ട് കാരഞ്ചിയില്‍ ജോമോന്‍ ജോസഫ് (34) ആണ് കാട്ടാനകള്‍ വിഹരിക്കുന്ന ഉള്‍ക്കാട്ടില്‍ യുവാവ് ഒറ്റപ്പെട്ടത്. രണ്ടു രാത്രിയും ഒരു പകലും കാട്ടില്‍ കുടുങ്ങിയ ജോമോന്‍ അവസാനം ജനവാസമേഖലയില്‍ എത്തുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെയാണ് ജോമോനും സുഹൃത്ത് വെള്ളക്കല്ലുങ്കല്‍ അനീഷ് ദാസിനൊപ്പം വാഴത്തോപ്പ് പഞ്ചായത്തിലെ മണിയാറന്‍കുടി ആനക്കൊമ്പന്‍ വ്യൂ പോയിന്റ് കാണാനെത്തിയത്. ഇവിടെനിന്ന് ഇരുവരും രണ്ടുവഴിക്കു പിരിഞ്ഞു. പിന്നീടു ജോമോനെ കാണാതാവുകയായിരുന്നു. തിരികെയെത്തിയ അനീഷ് അറിയിച്ചതനുസരിച്ച് നാട്ടുകാരും ബന്ധുക്കളും പോലീസും വെള്ളിയാഴ്ച വൈകിട്ടു മുതല്‍ മേഖലയില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
വ്യൂ പോയിന്റില്‍ നിന്നു താഴേക്കിറങ്ങുന്നതിനിടെ കാട്ടാനക്കൂട്ടത്തിന്‍റെ മുന്നില്‍പെട്ടതോടെയാണ് ജോമോന്‍ കാട്ടില്‍ അകപ്പെടുന്നത്. ഒരു കൊമ്ബനും നാലു പിടിയാനകളും ജോമോനെ കണ്ടതോടെ പിന്നാലെയെത്തി. ഇതില്‍ നിന്ന് രക്ഷപ്പെട്ട് ഓടിയ ജോമോന്‍ എത്തിയത് ഒരു അരുവിയിലാണ്. ഇവിടെ വെച്ച് മൊബൈലിന്‍റെ ചാര്‍ജ് പോയി. ഇരുട്ടായതോടെ ഒരു മരത്തില്‍ കയറി ഇരുന്നു.
നേരം വെളുത്തപ്പോള്‍ പുഴയോരത്തു കൂടി താഴേക്കു നടക്കുകയായിരുന്നു. പുഴയില്‍നിന്നു വെള്ളം കോരിക്കുടിച്ചാണ് ജീവന്‍ നിലനില്‍ത്തിയത്. ശനിയാഴ്ച രാത്രിയിലും പുഴയോരത്തെ ഒരു മരത്തില്‍ കയറിയിരുന്നു. ഇന്നലെ രാവിലെ നടപ്പ് തുടര്‍ന്നു. ഒടുവില്‍ രാവിലെ ഏഴരയോടെ മലയിഞ്ചിയില്‍ എത്തിച്ചേരുകയായിരുന്നു. 40 മണിക്കൂറോളം ദുരിത യാത്രക്കൊടുവിലാണ് ജോമോന്‍ കാട്ടില്‍ നിന്നും പുറത്തുകടന്നത്.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.