പരിയാരം : ചെറുപുഴ പോലീസ് സ്റ്റേഷനില്‍ യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പാടിയോട്ടുചാല്‍ സ്വദേശി പൈതലേന്‍ ശരണ്‍ (19) ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കഴുത്തിനും കൈയ്ക്കും മുറിവേറ്റ ഇയാളെ ചെറുപുഴയിലെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കി. തുടര്‍ന്ന് പരിയാരം ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
യുവാവിന്റെ പേരില്‍ പെണ്‍കുട്ടിയെ മര്‍ദിച്ചതിനും പോലീസ് സ്റ്റേഷനില്‍ ആത്മഹത്യാ ശ്രമം നടത്തിയതിനും കേസെടുത്തു. ശനിയാഴ്ച കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. വഴിയില്‍ തടഞ്ഞുനിര്‍ത്തി മുഖത്തടിച്ചുവെന്ന കേസില്‍ പെണ്‍കുട്ടി നല്‍കിയ പരാതിയിലാണ് യുവാവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.