കോഴിക്കോട് : ചില്ലുകളിട്ട് ലോക്ക് ചെയ്ത് കാറിനകത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. കുറ്റ്യാടി ചുരത്തിനടുത്ത് ചൂരനി റോഡില്‍ കാറില്‍ യുവാവ് തീകൊളുത്തിയത്. നിര്‍ത്തിയിട്ട കാറില്‍നിന്ന് പുക കണ്ടതോടെ നാട്ടുകാര്‍ ഓടിയെത്തി രക്ഷിക്കുകയായിരുന്നു.
അകത്ത് നിന്ന് ലോക്ക് ചെയ്ത നിലയിലായിരുന്നു കാര്‍. ഇതോടെ നാട്ടുകാര്‍ ചില്ലുകള്‍ തകര്‍ത്ത് യുവാവിനെ പുറത്തെടുക്കുകയായിരുന്നു. പെട്രോള്‍ ഒഴിച്ചായിരുന്നു തീ കൊളുത്തിയത്. എന്നാല്‍ തീ വ്യാപിക്കാത്തതിനാല്‍ നിസാരമായി പൊള്ളലേറ്റിട്ടുള്ളൂ.
ചോദ്യങ്ങളോടൊന്നും പ്രതികരിക്കാത്തതുകൊണ്ട് തന്നെ ഇയാളുടെ പേരോ മേല്‍ വിലാസമോ ലഭിച്ചിട്ടില്ല. കാര്‍ വന്ന ദിശ അനുസരിച്ച് വയനാട്ടില്‍ നിന്ന് വന്നതാകാം എന്നാണ് കരുതുന്നത്. തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്.