കോട്ടയത്ത് വീട്ടിനുള്ളില്‍ യുവതിയും യുവാവും മരിച്ച നിലയില്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം: കാഞ്ഞിരപ്പള്ളിക്ക് സമീപം കൂവപ്പള്ളിയിൽ യുവതിയും യുവാവും വീട്ടിനുള്ളില്‍ മരിച്ച നിലയിൽ.തുരുത്തി സ്വദേശി ഷേർളി മാത്യുവാണ് (40) മരിച്ചത്. മരിച്ച യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. ഷേർളിയെ വീടിനുള്ളിൽ രക്തം വാർന്ന നിലയിലും യുവാവിനെ ജീവനൊടുക്കിയ നിലയിലുമാണ് കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ടോടെയാണ് സംഭവം.യുവതിയെ ഫോണില്‍ വിളിച്ചിട്ടും കിട്ടാതായതോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.യുവതിയുടെ കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം കണ്ടത്.

യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കിയതെന്നാണ് പൊലീസ് നിഗമനം. ഏഴ് മാസം മുമ്പാണ് മുമ്പാണ് യുവതി ഇവിടെ താമസിക്കാനെത്തിയതെന്ന് നാട്ടുകാർ പറയുന്നു. ഷേര്‍ളിയുടെ ഭര്‍ത്താവ് ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് മരിച്ചത്.ഇതിന് ശേഷമാണ് കൂവപ്പള്ളിയിലേക്ക് താമസം മാറിയത്. കാഞ്ഞിരപ്പള്ളി പൊലീസ് വീട്ടിൽ പരിശോധന നടത്തി.ഫോറന്‍സിക് സംഘം വിവരങ്ങള്‍ ശേഖരിച്ച ശേഷം മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...

യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു; സർവീസ് നാളെ രാവിലെ ആരംഭിക്കും

0
ബെം​ഗളൂരു: തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ. ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിനാണ്...

നഷ്ടപ്പെട്ടത് രണ്ട് ജീവനുകൾ; ഷെഡിനുള്ളിലെ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ അധികൃതരുടെ വീഴ്ചയെന്ന്...

0
ചെന്നൈ: തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിൽ ടാർപോളിൻ ഷെഡിനുള്ളിൽ പ്രസവിച്ച 44-കാരിയും നവജാതശിശുവും...

ഔദ്യോഗിക പരിപാടിയിലേക്ക് ക്ഷണിച്ചില്ല : ചൂണ്ടിക്കാട്ടി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനെതിരെ സ്പീക്കർക്ക് എം.പി പരാതി നൽകി

0
ന്യൂഡൽഹി: ലക്ഷദ്വീപിൽ ഉപരാഷ്ട്രപതി പങ്കെടുത്ത ഔദ്യോഗിക പരിപാടിയിൽ തന്നെ ക്ഷണിക്കാത്തതിൽ ലക്ഷദ്വീപ്...