ബിഹാർ: പിഞ്ചു കുഞ്ഞിനെ കുളത്തിലെറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ മാതാവിനായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്. കിഴക്കൻ ചമ്പാരനിലെ മോതിഹാരിയിലാണ് സംഭവം.ഹാർപൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ബൽവ ഗ്രാമത്തിൽ താമസിക്കുന്ന സീമ കുമാരി എന്ന യുവതിയാണ് ന്റെ കൈക്കുഞ്ഞായ മകൾ പിഹുവിനെ ഒരു കുളത്തിലേക്ക് എറിഞ്ഞു കൊലപ്പെടുത്തിയത്. സംഭവത്തിനു പിന്നാലെ കുഞ്ഞിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി യുവതി പോലീസിൽ പരാതി നൽകുകയും ചെയ്തു. തുടർന്ന് യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സത്യാവസ്ഥ പുറം ലോകം അറിഞ്ഞത്. മകളെ കാണാതായതായി സ്ത്രീ പോലീസ് സ്റ്റേഷനിൽ തെറ്റായ പരാതിയാണ് യുവതി നൽകിയതെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. പെൺകുട്ടിയുടെ മൃതദേഹം കുളത്തിൽ നിന്ന് കണ്ടെടുത്ത പോലീസ് പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.
അതേസമയം , സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലമാണ് യുവതി ഈ കടുംകൈ ചെയ്തതെന്നാണ് പോലീസ് പറയുന്നത്. മകളെ കാണാതായതായി സ്ത്രീ പോലീസ് സ്റ്റേഷനിൽ തെറ്റായ പരാതി നൽകിയത് എന്തുകൊണ്ടാണെന്നും പെൺകുട്ടിയെ കുളത്തിലേക്ക് എറിഞ്ഞത് എന്തുകൊണ്ടാണെന്നും പോലീസ് അന്വേഷിച്ചുവരികയാണ്.