Thursday, May 15, 2025 7:35 am

ഭര്‍ത്താവുമായി അടുപ്പമുണ്ടെന്ന സംശയത്തിൽ സ്ത്രീകള്‍ തമ്മിൽ കത്തിക്കുത്ത് ​; യുവതിക്ക്​ പരിക്ക്​

For full experience, Download our mobile application:
Get it on Google Play

കരുമാല്ലൂര്‍ : മാഞ്ഞാലി മാട്ടുപുറത്ത് സ്ത്രീകള്‍ തമ്മിലുണ്ടായ കത്തിക്കുത്തില്‍ യുവതിക്ക്​ പരിക്ക്. കൈക്ക്​ കുത്തേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാണിയക്കാട് കോട്ടുവള്ളി കിഴക്കേപ്രം സ്വദേശി വാടകക്ക്​ താമസിക്കുന്ന മാഞ്ഞാലി മാട്ടുപുറം പുഞ്ചയിലുള്ള വീട്ടിൽ ഞായറാഴ്​ച രാവിലെയാണ് സംഭവം. രണ്ട് സഹോദരന്മാരും അവരുടെ ഭാര്യമാരുമടക്കം ഒരാഴ്ചമുമ്പാണ് ഇവിടെ വാടകക്ക്​ താമസിക്കാനെത്തിയത്.

രണ്ടു ദിവസം മുമ്പ് ഇവരോടൊപ്പം മറ്റൊരു യുവതിയും താമസിക്കാനെത്തി. ഈ യുവതിക്ക്​ ഭര്‍ത്താവുമായി അടുപ്പമുണ്ടെന്ന് സംശയിച്ച് വഴക്കിട്ട വീട്ടമ്മ കത്തിയെടുത്ത് യുവതിയെ കുത്തുകയായിരുന്നു. കൈക്ക്​ ആഴത്തില്‍ പരിക്കേറ്റതിനാല്‍ യുവതിയെ പറവൂര്‍ താലൂക്ക്​ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് ആലങ്ങാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും യുവതിക്ക്​ പരാതിയില്ലെന്ന്​ അറിയിച്ചതിനാല്‍ കേസെടുത്തിട്ടില്ല. എന്നാല്‍ വിശദ അന്വേഷണം നടത്തുകയാണെന്നും ആവശ്യമെങ്കില്‍ കേസെടുക്കുമെന്നും ആലങ്ങാട് പോലീസ് അറിയിച്ചു. അതേ സമയം ആഴത്തില്‍ പരിക്കേറ്റതിനാല്‍ യുവതിയെ വിദഗ്​ധചികിത്സക്ക്​ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

യുവ അഭിഭാഷകയെ മര്‍ദിച്ച കേസില്‍ അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസ് ഒളിവില്‍ തുടരുന്നു

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് യുവ അഭിഭാഷകയെ മര്‍ദിച്ച കേസില്‍ അഭിഭാഷകന്‍ ബെയ്‌ലിന്‍...

കസ്റ്റഡിയിലെടുത്തയാളെ കെ യു ജനീഷ് കുമാര്‍ എംഎല്‍എ മോചിപ്പിച്ച സംഭവത്തില്‍ അന്വേഷണം ഇന്ന് ആരംഭിക്കും

0
പത്തനംതിട്ട : പത്തനംതിട്ട പാടം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ കാട്ടാന ഷോക്കേറ്റ്...

ഇരുചക്രവാഹന വർക്ക്ഷേപ്പിലേക്ക് കാർ പാഞ്ഞുകയറി അപകടം

0
വെഞ്ഞാറമൂട് : നിയന്ത്രണംവിട്ട കാർ വർക്ക്ഷോപ്പിലേക്ക് പാഞ്ഞുകയറിയെങ്കിലും ജീവനക്കാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു....