ഈരാറ്റുപേട്ട നഗരസഭ ഭരണം യുഡിഎഫ് തിരിച്ചു പിടിച്ചു

For full experience, Download our mobile application:
Get it on Google Play

ഈ​രാ​റ്റു​പേ​ട്ട : എസ്ഡിപിയുടെ പിന്തുണയോടുകുടി എല്‍ഡിഎഫ് കൈക്കലാക്കിയ ഈരാറ്റുപേട്ട നഗരസഭ ഭരണം യുഡിഎഫ് തിരിച്ചു പിടിച്ചു.  ചെ​യ​ര്‍പേ​ഴ്‌​സ​ണായി യു.​ഡി.​എ​ഫി​ലെ സു​ഹ്‌​റ അ​ബ്​​ദു​ല്‍ ഖാ​ദറിനെ വീണ്ടും തെരഞ്ഞെടുത്തു. നേരത്തേ യു.ഡി.എഫ്​ ഭരിച്ചിരുന്ന നഗരസഭയില്‍ എല്‍.ഡി.എഫ്​ അവിശ്വാസ പ്രമേയത്തെ എസ്​.ഡി.പി.ഐ പിന്തുണച്ചതോടെയാണ്​ ഭരണം എല്‍ഡിഎഫ് കൈക്കലാക്കിയത്​.

തുടര്‍ന്ന്​ ഈ നീക്കം വിവാദമായതോടെ എസ്​.ഡി.പി.ഐയുമായി ചേര്‍ന്ന്​ ഭരിക്കാനാകില്ലെന്ന്​ സി.പി.എം നിലപാട്​ എടുത്തതോടെയാണ്​ യു.ഡി.എഫിന്​ വീണ്ടും അധികാരത്തിലെത്താന്‍ അരങ്ങൊരുങ്ങിയത്​. ​ തുടര്‍ന്ന്​ എല്‍.ഡി.എഫ്​ വോ​ട്ടെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു.

28 അം​ഗ ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ലി​ല്‍ യു.​ഡി.​എ​ഫി​ന് 14 അം​ഗ​ങ്ങളും എ​ല്‍.​ഡി.​എ​ഫി​ന് ഒ​മ്പ​തും എ​സ്.​ഡി.​പി.​ഐ​ക്ക് അ​ഞ്ചും അംഗങ്ങളാണുള്ളത്​. ന​ഗ​ര​സ​ഭ​യി​ല്‍ ഭ​ര​ണ പ്ര​തി​സ​ന്ധി സൃ​ഷ്​​ടി​ക്കാ​നാ​ണ് അ​വി​ശ്വാ​സ​പ്ര​മേ​യ​ത്തി​ന് ക​ള​മൊ​രു​ക്കു​ന്ന​തെ​ന്ന്​ യു.​ഡി.​എ​ഫ് കേ​ന്ദ്ര​ങ്ങ​ള്‍ നേരത്തെ ആരോപിച്ചിരുന്നു. ന​ഗ​ര​ത്തി​ല്‍ വി​ക​സ​ന​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ നി​ല​ച്ച​താ​യും ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ള്‍ ത​ന്നി​ഷ്​​ട​പ്ര​കാ​രം തീ​രു​മാ​ന​ങ്ങ​ള്‍ എ​ടു​ക്കു​ക​യാ​ണെ​ന്നുമായിരുന്നു​ എ​ല്‍.​ഡി.​എ​ഫ്​ ആരോപണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...