മഹാരാഷ്ട്രയിലെ നാഗ്പുരിൽ ദൈവത്തോട് മാപ്പ് ചോദിച്ച ശേഷം ക്ഷേത്രത്തിൽ കവർച്ച

For full experience, Download our mobile application:
Get it on Google Play

നാഗ്പുർ: ദൈവത്തോട് മാപ്പ് ചോദിച്ച ശേഷം ക്ഷേത്രത്തിൽ കവർച്ച നടത്തി മോഷ്ടാക്കൾ. മഹാരാഷ്ട്രയിലെ നാഗ്പുരിലുള്ള ശീതളമാതാ ക്ഷേത്രത്തിലാണ് സംഭവം. ക്ഷേത്രത്തിൽ കയറിയ രണ്ടംഗ സംഘമാണ് കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയത്. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഇക്കഴിഞ്ഞ 28ന് പുലർച്ചെ 2:20നാണ് സംഭവം. ക്ഷേത്ര പരിസരത്തേക്ക് ഇരുവരും എത്തുന്നതും കാണിക്കവഞ്ചി കുത്തിത്തുറക്കാൻ ശ്രമിക്കുന്നതും സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ കാണാം. ഒരാൾ പ്രതിഷ്ഠയ്ക്ക് മുന്നിൽ മാപ്പ് ചോദിക്കുന്നതും മറ്റൊരാൾ കാണിക്കവഞ്ചി കുത്തിത്തുറക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

ദൈവത്തോട് മാപ്പ് ചോദിച്ചയാൾ മറ്റാരെങ്കിലും വരുന്നുണ്ടോയെന്ന് നോക്കുന്നതും ദൃശ്യങ്ങളിലുണ്ട്. പണിപ്പെട്ട് കാണിക്കവഞ്ചി തുറന്ന പ്രതികൾ പണം ബാഗിലാക്കി മുങ്ങുന്നതും ദൃശ്യങ്ങളിൽ കാണാം.മോഷണം നടന്ന് മണിക്കൂറുകൾക്ക് ശേഷം, രാവിലെ എട്ടുമണിയോടെ ക്ഷേത്രത്തിൽ എത്തിയ അധികൃതരാണ് പൂട്ട് പൊളിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷണം വ്യക്തമായത്. വിവരം പോലീസിനെ അറിയിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർ ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്ക് ഉയർന്ന തുക; കേന്ദ്രമന്ത്രിമാരുടെ ബംഗ്ലാവ് നവീകരണ വിവരങ്ങൾ പുറത്ത്

0
ന്യൂഡൽഹി: ഒരുവർഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോ​ഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 92.35 കോടി...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...