മഞ്ചേരി മാലാംകുളത്ത് കാട് വെട്ടിത്തെളിക്കുന്നതിനിടെ തലയോട്ടി കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: മഞ്ചേരി മാലാംകുളത്ത് വിജനവും ചെങ്കുത്തായതുമായ പ്രദേശത്ത് മനുഷ്യൻറേതെന്ന് സംശയിക്കുന്ന തലയോട്ടി കണ്ടെത്തി. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പറമ്പിൽ കാട് വെട്ടിത്തെളിക്കുന്നതിനിടെ തൊഴിലാളികളാണ് തലയോട്ടി ആദ്യം കണ്ടത്. തുടർന്ന് വിവരം ഉടൻ തന്നെ മഞ്ചേരി പോലീസിനെ അറിയിക്കുകയായിരുന്നു. സംഭവമറിഞ്ഞ് മലപ്പുറം ജില്ലാ പോലീസ് മേധാവി, മലപ്പുറം ഡി.വൈ.എസ്.പി, മഞ്ചേരി പോലീസ് ഇൻസ്‌പെക്ടർ എന്നിവരുടെ നേതൃത്വത്തിലുള്ള വൻ പോലീസ് സംഘം സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി.

മൂവാറ്റുപുഴ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥലം. സംഭവസ്ഥലത്ത് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും എത്തി വിശദമായ തെളിവെടുപ്പ് നടത്തിയിട്ടുണ്ട്. കണ്ടെത്തിയത് മനുഷ്യൻറെ തലയോട്ടി തന്നെയാണോ എന്നും, എത്ര കാല പഴക്കമുണ്ടെന്നും സ്ഥിരീകരിക്കാൻ ശാസ്ത്രീയ ഫോറൻസിക് പരിശോധനകൾക്ക് ശേഷമേ സാധിക്കൂവെന്ന് പോലീസ് വ്യക്തമാക്കി. പ്രദേശത്തുനിന്ന് കൂടുതൽ അവശിഷ്ടങ്ങൾ കണ്ടെത്താനുണ്ടോ എന്നും പോലീസ് പരിശോധിച്ചുവരികയാണ്. സംഭവത്തിൽ മഞ്ചേരി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്ക് ഉയർന്ന തുക; കേന്ദ്രമന്ത്രിമാരുടെ ബംഗ്ലാവ് നവീകരണ വിവരങ്ങൾ പുറത്ത്

0
ന്യൂഡൽഹി: ഒരുവർഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോ​ഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 92.35 കോടി...