വിപ്രോയേയും ടെക് മഹീന്ദ്രയേയും മറികടന്ന് മൂൺഷോട്ട് എഐ ; പിന്നിൽ കിമി കെ3

For full experience, Download our mobile application:
Get it on Google Play

35 ബില്ല്യൺ (3500 കോടി) ഡോളറിലേക്ക് കുതിച്ചുയർന്ന് ചൈനയുടെ മൂൺഷോട്ട് എഐയുടെ വിപണിമൂല്യം. ഏറ്റവും പുതിയ ഫണ്ടിങ് റൗണ്ടിൽ 3.5 ബില്ല്യൺ ഡോളർ നേടിയശേഷമാണിത്. ഇതോടെ പതിറ്റാണ്ടുകളായി പ്രവർത്തിച്ചുവരുന്ന ഇന്ത്യയിലെ പല പ്രമുഖ ഐടി കമ്പനികളെയുണ് വെറും മൂന്ന് വർഷംകൊണ്ട് വിപണി മൂല്യത്തിൽ മൂൺഷോട്ട് മറികടന്നിട്ടുള്ളത്. വിപ്രോ, ടെക് മഹീന്ദ്ര തുടങ്ങിയവയെ കമ്പനി മറികടന്നു. ആന്ത്രോപിക്കിനും ഓപ്പൺഎഐയ്ക്കുമടക്കം വെല്ലുവിളി ഉയർത്തിയ കിമി കെ3 മോഡലിന് പിന്നിലെ സ്റ്റാർട്ടപ്പാണിത്. 2023-ൽ ബെയ്ജിങ്ങിലാണ് മൂൺഷോട്ട് എഐ സ്ഥാപിതമായത്.

അടുത്തിടെയാണ് അവർ കിമി കെ3 എഐ മോഡൽ പുറത്തിറക്കുന്നത്. കാര്യക്ഷമതയിൽ ലോകത്തെ തന്നെ മുൻനിര എഐ കമ്പനിയായ ആന്ത്രോപിക്കിന്റെ ക്ലോഡ് ഫേബിളിനൊപ്പം നിൽക്കാൻ കിമി കെ3യ്ക്ക് കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. യു.എസ് എഐ കമ്പനികൾക്ക് വെല്ലുവിളി ഉയർത്താൻ കഴിവുള്ള എഐ മോഡലുകൾ പുറത്തിറക്കി ശ്രദ്ധ നേടിയതോടെയാണ് ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട പല ടെക് കമ്പനികളേക്കാളും മൂല്യം കണക്കാക്കപ്പെടുന്ന സ്റ്റാർട്ടപ്പായി മൂൺഷോട്ട് മാറുന്നത്. വിപ്രോയുടെ വിപണി മൂല്യം ഏകദേശം 19.7 ബില്ല്യൺ ഡോളറും ടെക് മഹീന്ദ്രയുടെ മൂല്യം 17.2 ബില്ല്യൺ ഡോളറുമാണ് എന്നകാര്യം ഓർക്കണം.

വിപ്രോയും ടെക് മഹീന്ദ്രയും പതിറ്റാണ്ടുകളായി ഐടി സേവനങ്ങൾ നൽകുന്നുണ്ടെങ്കിലും, മൂൺഷോട്ടിന് മൂന്ന് വർഷം കൊണ്ട് വിപണി മൂല്യത്തിന്റെ കാര്യത്തിൽ അവയെ മറികടക്കാനായി. എഐ സ്റ്റാർട്ടപ്പുകൾ ഇന്ത്യൻ ഐടി കമ്പനികളുടെ വിപണി മൂല്യം മറികടക്കുന്ന സംഭവം ആദ്യത്തേതല്ല. OpenAI, Anthropic എന്നിവയ്ക്ക് ടാറ്റാ കൺസൾട്ടൻസി സർവീസസ് (TCS), ഇൻഫോസിസ്, വിപ്രോ, എച്ച്സിഎൽ ടെക്, ടെക് മഹീന്ദ്ര എന്നിവയെല്ലാം ഒന്നിക്കുന്നതിനെക്കാൾ കൂടുതൽ മൂല്യമുള്ളതായി കണക്കാക്കപ്പെടുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...