എഫ്.സി.ആർ.എ ബില്ല് പാസാക്കരുത് : മാർത്തോമ്മാ ഡെവലപ്മെന്റ് ഡിപ്പാർട്ട്മെന്റ്

For full experience, Download our mobile application:
Get it on Google Play

കോട്ടയം : വിദേശ സംഭാവന നിയന്ത്രണ നിയമം (എഫ്.സി.ആർ.എ) ഭേദഗതി ബില്ല് പാസാക്കാനുള്ള കേന്ദ്രസർക്കാർ നീക്കം പുനപരിശോധിക്കണമെന്ന് മാർത്തോമ്മാ ഡെവലപ്മെന്റ് ഡിപ്പാർട്ട്മെന്റ് (വികസന സംഘം) കോട്ടയം, കൊച്ചി ഭദ്രാസന വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. എഫ്.സി.ആർ.എ ഭേദഗതി ബില്ലും പുതിയ ചട്ടങ്ങളും പൂർണ്ണമായി പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മാർത്തോമ്മാ സഭ കോട്ടയം കൊച്ചി ഭദ്രാസന അദ്ധ്യക്ഷൻ അഭിവന്ദ്യ തോമസ് മാർ തീ മഥെയോസ് എപ്പിസ്കോപ്പ യോഗം ഉദ്ഘാടനം ചെയ്തു. പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ വികസനം വർത്തമാന കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും യഥാർത്ഥ ക്രൈസ്തവ സാക്ഷ്യം അതാണെന്നും അദ്ദേഹം പറഞ്ഞു.

മാർത്തോമ്മാ ഡെവലപ്മെന്റ് ഡിപ്പാർട്ട്മെന്റ് കോട്ടയം, കൊച്ചി ഭദ്രാസന വൈസ് പ്രസിഡന്റ് റവ. സജീവ് തോമസ് അധ്യക്ഷത വഹിച്ചു. മാർത്തോമ്മാ സഭ കോട്ടയം കൊച്ചി ഭദ്രാസന വികാരി ജനറൽ വെരി.റവ.ഡോ.സാംസൺ എം.ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. ഭദ്രാസന സെക്രട്ടറി കുരുവിള മാത്യൂസ് വാർഷിക റിപ്പോർട്ടും ഭദ്രാസന ട്രഷറർ കോരാ കുര്യൻ വാർഷിക വരവ് ചിലവ് കണക്കും ബജറ്റും അവതരിപ്പിച്ചു. കേന്ദ്ര മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ജോസി കുര്യൻ, എം.എസ്.റോയ്, കേന്ദ്ര ജനറൽ കൗൺസിൽ അംഗങ്ങളായ രാജു എബ്രഹാം വെണ്ണിക്കുളം, ഷിബു ജി.ഐപ്പ്, പി.കെ തോമസ് പ്ലാച്ചിറ, ബിജു നൈനാൻ മരുതുക്കുന്നേൽ, മാത്യൂസ് പൊയ്കയിൽ, കോശി പി.സക്കറിയ, വാളകം ജോൺ, റിച്ചു ജോൺ ചിറയിൽ, അഡ്വ.എബ്രഹാം പി.തോമസ്, അജീഷ് എബ്രഹാം തുടങ്ങിയവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്ക് ഉയർന്ന തുക; കേന്ദ്രമന്ത്രിമാരുടെ ബംഗ്ലാവ് നവീകരണ വിവരങ്ങൾ പുറത്ത്

0
ന്യൂഡൽഹി: ഒരുവർഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോ​ഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 92.35 കോടി...