മറ്റൊരു ബസിന് സൈഡ് കൊടുക്കുന്നതിനിടെ റോഡിലേക്ക് നീണ്ടുനിന്ന മരക്കൊമ്പ് മുഖത്തടിച്ച് യുവതിയുടെ കാഴ്ച ഭാഗികമായി നഷ്ടമായി

For full experience, Download our mobile application:
Get it on Google Play

നെടുങ്കണ്ടം : ബസ് യാത്രക്കിടെ റോഡിലേക്ക് നീണ്ടുനിന്ന മരക്കൊമ്പ് മുഖത്തടിച്ച് യുവതിയുടെ കാഴ്ച ഭാഗികമായി നഷ്ടമായി. നെടുങ്കണ്ടം കല്ലാർ മാനിക്കാട്ട് ലിബിന്‍റെ ഭാര്യ നിഷയുടെ (31) കാഴ്ചയാണ് നഷ്ടപ്പെട്ടത്. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്‌സായ നിഷ കഴിഞ്ഞ 13ന് ജോലിക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. കല്ലാറ്റിൽ നിന്ന് കട്ടപ്പനയിലേക്കുള്ള വഴിയിൽ എഴുകുംവയലിന് സമീപമാണ് സംഭവം.

നിഷ സഞ്ചരിച്ച ബസ് മറ്റൊരു ബസിന് സൈഡ് കൊടുക്കുന്നതിനിടെ റോഡിൽ നീണ്ടുനിന്ന മരക്കൊമ്പ് കണ്ണിൽ അടിക്കുകയായിരുന്നു. ഉടനെ തന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ പിന്നീട് തേനിയിലെ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നിന്ന് പിന്നീട് മധുരയിലെ കണ്ണാശുപത്രിയിലേക്ക് മാറ്റിയതില്‍ തുടർന്ന് നടത്തിയ പരിശോധനയിൽ വലതു കണ്ണിന്‍റെ കാഴ്ച 80 ശതമാനവും ഇടതു കണ്ണിന്‍റെ കാഴ്ച 20 ശതമാനവും നഷ്ടമായതായി കണ്ടെത്തി. കണ്ണിലെ ഞരമ്പുകൾക്ക് പരിക്കേറ്റതാണ് സ്ഥിതി ഗുരുതരമാക്കിയത്. സംഭവത്തിൽ പൊതുമരാമത്ത് വകുപ്പിന്‍റെ അനാസ്ഥയ്‌ക്കെതിരെ നെടുങ്കണ്ടം പോലീസിൽ നിഷ പരാതി നൽകി.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...