കൊടുങ്ങല്ലൂര്‍ : ഹാഷിഷ് ഓയിലുമായി കോളജ് വിദ്യാര്‍ത്ഥി ഉള്‍പ്പെടെ രണ്ട് യുവാക്കളെ പോലീസ് പിടികൂടി. ഒരു കിലോഗ്രാം ഹാഷിഷ് ഓയിലാണ് കൊടുങ്ങല്ലൂര്‍ ബൈപ്പാസില്‍ നിന്നും ഡി.വൈ.എസ്‌പി സലീഷ്.എന്‍. ശങ്കരന്റെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘവും തൃശൂര്‍ റൂറല്‍ ഡാന്‍സാഫ് സംഘവും ചേര്‍ന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് കൊടുങ്ങല്ലൂര്‍ ബൈപ്പാസില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് രണ്ട് പേര്‍ വലയിലായത്. കൊടുങ്ങല്ലൂര്‍ പടാകുളം പുളിക്കല്‍ വീട്ടില്‍ അരുണ്‍ (27) പി. വെമ്പല്ലൂര്‍ അസ്മാബി കോളജ് പരിസരം കാരെപ്പറമ്പില്‍ വീട്ടില്‍ ആദര്‍ശ് (21)എന്നിവരാണ് പിടിയിലായത്.
ഹാഷിഷ് ഓയില്‍ ചില്ലറ വില്‍പ്പനക്കായി എറണാകുളത്തേക്ക് കൊണ്ടുപോകുന്നതിനിടെ പ്രതികളെ പിടികൂടുകയായിരുന്നു. ആലപ്പുഴ എസ്.എന്‍ കോളജില്‍ ബിരുദ വിദ്യാര്‍ത്ഥിയായ ആദര്‍ശ് കാക്കനാട് വാടക മുറിയെടുത്താണ് താമസിക്കുന്നത്. താമസ സ്ഥലത്തും കോളജിലും ആദര്‍ശ് മയക്കുമരുന്ന് ചില്ലറ വില്‍പ്പന നടത്തി വരികയായിരുന്നു. കഞ്ചാവ് വെട്ടിയെടുത്ത് ഉണക്കി വാറ്റിയെടുക്കുന്ന ഹാഷിഷ് ഓയില്‍ ഇപ്പോള്‍ യുവാക്കളുടെ ഇടയില്‍ സുലഭമാണെന്നും എളുപ്പത്തില്‍ ആരുമറിയാതെ കൈകാര്യം ചെയ്യാവുന്നതിനാല്‍ കൂടുതല്‍ യുവാക്കളെ ഇതിലേക്ക് ആകര്‍ഷിക്കുന്നതായും പോലീസ് പറഞ്ഞു.
കൊടുങ്ങല്ലൂര്‍ ഐ.എസ്.എച്ച്.ഒ. ബ്രിജൂ കുമാര്‍, എസ്‌ഐ. മാരായ സൂരജ്, ആനന്ദ് കൊടുങ്ങല്ലൂര്‍ ക്രൈം സ്‌ക്വാഡ് എസ്‌ഐ. പി.സി. സുനില്‍, എഎസ്‌ഐ മാരായ സി.ആര്‍ പ്രദീപ്, ടി.ആര്‍.ഷൈന്‍, ഉല്ലാസ്, ജി.എസ്.സി.പി.ഒമാരായ ലിജു ഇയ്യാനി, മിഥുന്‍.ആര്‍. കൃഷ്ണ, സി.പി.ഒ മാരായ അരുണ്‍ നാഥ്, എ.സി. നിഷാന്ത് , ഫൈസല്‍, ചഞ്ചല്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.