പാലക്കാട്‌ ഒരുകോടിയുടെ ഹാഷിഷ് ഓയിലുമായി യുവാക്കൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : ഒരുകോടിരൂപ വിലമതിക്കുന്ന 3.2 കിലോ ഹാഷിഷ് ഓയിലുമായി യുവാക്കള്‍ അറസ്റ്റില്‍. മലപ്പുറം മേലാറ്റൂര്‍ വെള്ളിയഞ്ചേരി സ്വദേശികളായ മുഹമ്മദ് റാഷിദ്(27), മുജീബ് റഹ്മാന്‍(36)എന്നിവരെയാണ് പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാവിലെ ഒലവക്കോട് റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ടൗണ്‍ നോര്‍ത്ത് പോലീസും നടത്തിയ സംയുക്ത പരിശോധനയിലാണ് ലഹരിക്കടത്ത് പിടികൂടിയത്. ആന്ധ്രപ്രദേശിലെ പാഡേരുവില്‍ നിന്നാണ് ട്രെയിനില്‍ ഹാഷീഷ് ഓയില്‍ കൊണ്ടുവന്നതെന്ന് പ്രതികള്‍ സമ്മതിച്ചു.

തൃശൂര്‍ ജില്ലയിലെ ഇടപാടുകാരന് കൈമാറാനായിരുന്നു പദ്ധതി. പ്രതികള്‍ മുമ്പും സമാനരീതിയില്‍ ലഹരിവസ്തുക്കള്‍ കടത്തിയതായി കണ്ടെത്തി. പ്രതികളില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ലഹരിക്കടത്ത് ഇടപാടുകാരെ കണ്ടെത്താനും ഉറവിടം സംബന്ധിച്ചും അന്വേഷണം ഊര്‍ജിതമാക്കി.

നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി സി ഡി ശ്രീനിവാസന്‍, ടൗണ്‍ നോര്‍ത്ത് എസ്‌ഐ രാജേഷ്, സീനിയര്‍ സിപിഒ സലീം, സിപിഒ സുരേഷ്കുമാര്‍, ലഹരിവിരുദ്ധ സ്ക്വാഡ് അംഗങ്ങളായ ടി ആര്‍ സുനില്‍കുമാര്‍, റഹീം മുത്തു, സൂരജ് ബാബു, കെ അഹമ്മദ് കബീര്‍, ആര്‍ വിനീഷ്, ആര്‍ രാജീദ്, എസ് ഷമീര്‍, സൈബര്‍ സെല്‍ ഉദ്യോഗസ്ഥന്‍ കെ വി ഗോവിന്ദനുണ്ണി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാസർഗോഡ് എംഡിഎംഎ കേസ് ; 2 മാസത്തിനിടെ റിയയുടെ അക്കൗണ്ടിൽ നടന്നത് 49...

0
കാസർഗോഡ് : കാലിക്കടവിൽ കോൺഗ്രസ് പ്രവർത്തകൻ ഉൾപ്പെട്ട എംഡിഎംഎ കേസിൽ നിർണ്ണായകമായ...

പിഡബ്ല്യുഡി ക്യാന്റീനിൽ കയറി അടുക്കള സാധനങ്ങൾ മാത്രം മോഷ്‌ടിച്ച് കള്ളൻ

0
തിരുവനന്തപുരം: തിരുവനന്തപുരം പിഎംജിയിലെ പിഡബ്ല്യുഡി ക്യാന്റീനിൽ കയറി അടുക്കള സാധനങ്ങൾ...

സ്വാതന്ത്ര ദിനത്തില്‍ അംഗനവാടികളിൽ സൗജന്യ യൂണിഫോം നൽകി പത്തനംതിട്ട നഗരസഭ കൗൺസിലർ അഡ്വ.ഗീത സുരേഷ്

0
പത്തനംതിട്ട : സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് അംഗനവാടികളിൽ സൗജന്യ യൂണിഫോം നൽകി പത്തനംതിട്ട...

പിറവത്തെ ആറ്റുതീരം പാര്‍ക്ക് മുവാറ്റുപുഴയാറിലേക്ക് ഇടിഞ്ഞ് താഴ്‌ന്നു ; ഒഴിവായത് വൻ ദുരന്തം

0
കൊച്ചി: എറണാകുളം പിറവത്ത് പാർക്ക് ഇടിഞ്ഞ് താണു. പാഴൂർ ആറ്റുതീരം പാർക്കാണ് മൂവാറ്റുപുഴയാറിലേക്ക്...