Wednesday, July 2, 2025 5:50 pm

വ്യാജ വായ്‌പകൾക്കായി നിങ്ങളുടെ പാൻ കാർഡ് ദുരുപയോഗം ചെയ്‌തേക്കാം ; തട്ടിപ്പ് തടയാം

For full experience, Download our mobile application:
Get it on Google Play

ഇന്ത്യയിലെ ജനങ്ങൾക്ക് ഏറ്റവും പ്രധാനപ്പെട്ട രേഖകളിൽ ഒന്നാണ് പാൻ കാർഡ്. കാരണം, പാൻ കാർഡ് ഇല്ലാതെ വലിയ സാമ്പത്തിക ഇടപാടുകളൊന്നും നടക്കില്ല. ഒരു വ്യക്തിയെ സാമ്പത്തികമായി തിരിച്ചറിയാൻ ആദായനികുതി വകുപ്പ് ഉപയോഗിക്കുന്ന ആൽഫ-ന്യൂമറിക് കോഡ് ഇതിൽ അടങ്ങിയിരിക്കുന്നു. എല്ലാ പ്രധാന സാമ്പത്തിക ഇടപാടുകൾക്കും സാധുതയുള്ള നികുതികൾ നൽകുന്നുവെന്ന് ഉറപ്പാക്കാനും ഇത് അധികാരികളെ സഹായിക്കുന്നു. എന്നിരുന്നാലും ഇതിന് മറ്റൊരു വശമുണ്ട്. പാൻ കാർഡ് തട്ടിപ്പിന് പലരും ഇടയാക്കാറുണ്ട്. നിങ്ങളുടെ പാൻ കാർഡ് ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കുന്നത് എങ്ങനെയെന്ന് നോക്കാം.

നിങ്ങളുടെ പാൻ കാർഡ് ദുരുപയോഗത്തെക്കുറിച്ച് അറിയാനുള്ള ആദ്യത്തേതും പ്രധാനവുമായ മാർഗ്ഗം നിങ്ങളുടെ ക്രെഡിറ്റ് സ്കോർ പരിശോധിക്കുകയാണ്. അതിനായി നിങ്ങൾക്ക് സിബിൽ, എക്‌സ്‌പീരിയൻ, ഹാർഡ് മാർക്ക് പോലുള്ള കമ്പനികൾ സബ്‌സ്‌ക്രൈബ് ചെയ്യാം. ചില കമ്പനികൾ ഈ സേവനത്തിന് പണം ഈടാക്കുന്നുണ്ട്.

നിങ്ങളുടെ പാൻ കാർഡ് എങ്ങനെയൊക്കെ ദുരുപയോഗം ചെയ്യാം? ചില ആളുകൾക്ക് നിങ്ങളുടെ പാൻ കാർഡ് ഉപയോഗിച്ച് അനധികൃത ഇടപാടുകൾ നടത്താൻ കഴിയും. നിങ്ങളുടെ പാൻ കാർഡ് ഉപയോഗിച്ച് അവർക്ക് ആഭരണങ്ങൾ പോലും വാങ്ങാം. സാധാരണഗതിയിൽ, ഒരു നിശ്ചിത വിലയുടെ മുകളിലുള്ള ഇടപാടിന് ജ്വല്ലറികളിൽ പോലും പാൻ കാർഡ് ആവശ്യമാണ്. മറ്റ് സാമ്പത്തിക കുറ്റകൃത്യങ്ങൾക്കും ഇത് ഉപയോഗിക്കപ്പെടാം.

നിങ്ങളുടെ പാൻ നമ്പർ നൽകുന്നതിന് മുമ്പ് ‘ഹട്ടപ്സ്’ എന്ന പ്രിഫിക്‌സ് ഉപയോഗിക്കുക. ഇതിലൂടെ വെബ്‌സൈറ്റ് എസ്എസ്എൽ സാക്ഷ്യപ്പെടുത്തിയതാണെന്നും ഇടപാട് സുരക്ഷിതമാണെന്നും നിങ്ങൾക്ക് മനസിലാക്കാൻ സാധിക്കും. നിങ്ങൾ പാൻ കാർഡിന്റെ ഒരു പകർപ്പാണ് നൽകുന്നതെങ്കിൽ അത് ദുരുപയോഗം ചെയ്യില്ലെന്ന് ഉറപ്പാക്കാൻ പകർപ്പിൽ തീയതിയും സമയവും എഴുതുക. മാത്രമല്ല സ്ഥിരീകരിക്കാത്തതും വിശ്വസനീയമല്ലാത്തതുമായ ഉറവിടങ്ങളിൽ നിന്നും നിങ്ങളുടെ പേരും ജനനത്തീയതിയും ആവശ്യപ്പെട്ടാൽപോലും അത് നൽകരുത്.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തിരുവനന്തപുരം കണ്ടല ഫാർമസി കോളജിൽ വിദ്യാർഥി പ്രതിഷേധം

0
തിരുവനന്തപുരം: തിരുവനന്തപുരം കണ്ടല ഫാർമസി കോളജിൽ വിദ്യാർഥി പ്രതിഷേധം. വിദ്യാർഥികൾ ഉന്നയിച്ച...

കൊച്ചിയില്‍ വന്‍ ഫ്ലാറ്റ് തട്ടിപ്പ് ; കാക്കനാട് സ്വദേശികൾ പിടിയിൽ

0
കൊച്ചി: കൊച്ചിയില്‍ വന്‍ ഫ്ലാറ്റ് തട്ടിപ്പ് പിടികൂടി. ഒരേ ഫ്ലാറ്റ് ലീസിന്...

യൂത്ത് കോൺഗ്രസ് വയനാട് ഭവന പദ്ധതിക്ക് അടുത്തമാസം കല്ലിടുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

0
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി സമാഹരിച്ച പണം വിനിയോഗിക്കാത്തത് പഠന ക്യാമ്പിൽ...

ഭാരതാംബ വിവാദവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ രജിസ്ട്രാർക്കെതിരെ കടുത്ത നടപടിക്ക് നീക്കവുമായി ഗവർണർ.

0
തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് ഹാളിൽ ഭാരതാംബ വിവാദവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ...