ബലാത്സംഗം ഉൾപ്പെടെ മൂന്ന് ക്രിമിനൽ കേസുകൾ പ്രതി ; ഇൻസ്പെക്ടറെ പിരിച്ചു വിടും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : അച്ചടക്ക നടപടിയുടെ ഭാഗമായി ഒരു ഇൻസ്പെക്ടറെ കൂടി പോലീസ് സേനയിൽ നിന്ന് പിരിച്ചു വിടാൻ തീരുമാനം. പോലീസ് സേനയിലെ ഉദ്യോഗസ്ഥരുടെ വഴി വിട്ട ബന്ധങ്ങൾ അവസാനിപ്പിക്കുന്നതിനാണ് അച്ചടക്ക നടപടിയിലേക്ക് വകുപ്പ് നീങ്ങുന്നത്. ഇതിന്റെ തുടർച്ചയായാണ് ക്രൈം ബ്രാഞ്ച് ഇൻസ്പെക്ടർ ശിവശങ്കറിന് ഡിജിപി കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.

ബലാത്സംഗം, വധശ്രമം ഉൾപ്പെടെ മൂന്ന് ക്രിമിനൽ കേസുകൾ ശിവശങ്കറിന് എതിരെയുണ്ട്. ശിവശങ്കരൻ സർവീസിൽ നിന്ന് പിരിച്ചു വിടാതിരിക്കാനുള്ള കാരണം അറിയിക്കുന്നതിനാണ് ഡിജിപി നോട്ടീസ് നൽകിയത്. സ്വഭാവ ദൂഷ്യത്തിന്റെ പേരിൽ ഇരുപത്തിയൊന്ന് തവണ വകുപ്പ് തല നടപടികൾ നേരിട്ട പോലീസ് ഉദ്യോഗസ്ഥനാണ് ശിവശങ്കരൻ. ശിവശങ്കരനെ കൂടാതെ മൂന്ന് എസ്.ഐമാരെ കൂടി പിരിച്ചു വിടാനുള്ള നടപടിയും വകുപ്പ് തലത്തിൽ തുടങ്ങിയിട്ടുണ്ട്. നടപടികളുമായി ബന്ധപ്പെട്ട് ഡി.ഐ.ജിമാർക്ക് ഡി.ജി.പി ഇതുസംബന്ധിച്ച നിർദ്ദേശം നൽകി.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ മലയാളി വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

0
ഭോപ്പാൽ: ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ ഭക്ഷ്യവിഷബാധ. സ്‌കൂളിൽ നിന്ന് വിനോദയാത്രപോയി തിരിച്ചുവരികയായിരുന്ന...

തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് വി...

0
കണ്ണൂർ: പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പിണറായി വിജയൻ്റെ...

വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു

0
വടകര: കോഴിക്കോട് വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു....

ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുമായി ബന്ധപ്പെട്ട...