കൊച്ചി : മുന്‍ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സന്ദർശിച്ച് യൂസഫലി. നാട്ടിൽ വന്നപ്പോൾ അദ്ധേഹത്തെ ആശുപത്രിയിൽ പോയി കാണാനായിരുന്നു തീരുമാനിച്ചിരുന്നതെന്നും ഇന്നലെ രാത്രിയാണ് പിറന്നാൾ വിവരം അറിയുന്നതെന്നും ആലുവ പാലസിലെ ഗസ്റ്റ് ഹൗസിൽ ഉമ്മൻചാണ്ടിയെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു യൂസുഫലി. അദ്ദേഹത്തിന്‍റെ ആരോഗ്യത്തിനു വേണ്ടി പ്രാർത്ഥിക്കുന്നതായും യുസഫലി പറഞ്ഞു.
ജനകീയനും നിസ്വാർത്ഥനും സ്‌നേഹസമ്പന്നനുമായ നേതാവാണ് ഉമ്മൻചാണ്ടിയെന്നും ആരോഗ്യപരമായ അവശതയ്ക്കിടയിലും യമനിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷപ്രിയയുടെ കാര്യമാണ് അദ്ദേഹം ചോദിച്ചതെന്ന് യൂസുഫലി വെളിപ്പെടുത്തി. നിമിഷപ്രിയയുടെ വിഷയം എന്തു ചെയ്യുമെന്ന് അദ്ദേഹം ചോദിച്ചു. അദ്ദേഹത്തിന് വിഷയത്തിന്‍റെ വിശദാംശങ്ങൾ വിവരിച്ചു കൊടുക്കുകയും ചെയ്തിട്ടുണ്ട്.
രാഷ്ട്രീയത്തിൽ വ്യക്തിപരമായും കുടുംബപരമായും സൗഹൃദം പുലർത്തുന്ന അപൂർവ നേതാവാണ് ഉമ്മൻചാണ്ടിയെന്നും അദ്ദേഹം പറഞ്ഞു. ”വളരെ കുറച്ച് രാഷ്ട്രീയ നേതാക്കളുമായി മാത്രമാണ് എനിക്ക് വ്യക്തിപരമായും കുടുംബപരമായും ബന്ധമുള്ളത്. അക്കൂട്ടത്തിൽ ഒരാളാണ് ഉമ്മൻചാണ്ടി. അദ്ദേഹവുമായി നല്ല സ്‌നേഹവും ബന്ധവുമുണ്ട്. അദ്ദേഹം രോഗവുമായി ആശുപത്രിയിൽ കിടക്കാറുള്ള സമയത്തെല്ലാം വിളിച്ചുചോദിക്കാറുണ്ട്” യുസഫലി പറഞ്ഞു.