മലപ്പുറം : വിദ്യാര്‍ഥിനികള്‍ക്ക് മുമ്പില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയയാളെ പോലീസ് അറസ്റ്റ് ചെയ്തു. വെങ്ങാട് സ്വദേശി തോട്ടത്തൊടി ഫൈസലിനെ(31) ആണ് കൊളത്തൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച ഉച്ചക്കാണ് മങ്കട ഗവ. കോളജിലെ വിദ്യാര്‍ഥിനികള്‍ക്ക് നേരെ യുവാവ് നഗ്‌നതാ പ്രദര്‍ശനം നടത്തിയത്. പരീക്ഷക്കായി പോവുകയായിരുന്ന നാല് വിദ്യാര്‍ഥിനികള്‍ക്ക് നേരെ ഇയാള്‍ ബൈക്കിലിരുന്ന് സ്വകാര്യ ഭാഗങ്ങള്‍ കാണിക്കുകയായിരുന്നു.
വിദ്യാര്‍ത്ഥിനികള്‍ക്കു മുമ്പില്‍ നഗ്നതാ പ്രദര്‍ശനം ; യുവാവ് അറസ്‌ററില്‍
RECENT NEWS
Advertisment