തിരിച്ചടി നല്‍കി സൈന്യം ; പിന്‍പോയിന്റ് സ്‌ട്രൈക്കില്‍ തീവ്രവാദ ക്യാമ്പുകള്‍ തകര്‍ത്തു

For full experience, Download our mobile application:
Get it on Google Play

ശ്രീനഗര്‍ : അതിര്‍ത്തി കടന്ന് തീവ്രവാദികള്‍ ഇന്ത്യയിലേക്കെത്തുന്നതിന് മറുപടിയായി പാക് അധീന കശ്മീരിലെ തീവ്രവാദ സങ്കേതങ്ങളില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണം. കഠിനമായ ശൈത്യകാലം തുടങ്ങുന്നതിനുമുമ്പ് പരമാവധി തീവ്രവാദികളെ ഇന്ത്യയിലേക്ക് തള്ളിവിടാനുള്ള പാകിസ്ഥാന്‍ സൈന്യത്തിന്റെ അശ്രാന്ത പരിശ്രമത്തിനുള്ള ചുട്ട മറുപടിയാണ് ആക്രമത്തിലൂടെ ഇന്ത്യന്‍ സൈന്യം നല്‍കിയത്. പാക് അധീന കശ്മീരിലെ ടെറര്‍ ലോഞ്ച് പാഡുകളില്‍ സൈന്യം പിന്‍ പോയിന്റ് സ്‌ട്രൈക് ആണ് നടത്തിയതെന്ന് പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു. നിയന്ത്രണ രേഖയില്‍ വ്യാഴാഴ്ച വെടിവെപ്പും വെടിനിര്‍ത്തല്‍ ലംഘനവും ഉണ്ടായിട്ടില്ലെന്ന് കരസേന അറിയിച്ചു.

ആഗോള തീവ്രവാദ വിരുദ്ധ സേനയായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സിന്റെ (എഫ്എടിഎഫ്) വിമര്‍ശനത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള തന്ത്രങ്ങളുടെ ഭാഗമായാണ് ജമ്മു കശ്മീരില്‍ അശാന്തി പടര്‍ത്താനുള്ള പാകിസ്താന്‍ ശ്രമം. നവംബര്‍ 13 ന് നടന്ന വെടിനിര്‍ത്തല്‍ ലംഘനത്തിനുള്ള തിരിച്ചടിയാണ് വ്യാഴാഴ്ച സൈന്യം തിരിച്ചടി നല്‍കിയതെന്നാണ് കരസേനാ റിപ്പോര്‍ട്ടുകള്‍. വടക്കന്‍ കശ്മീരിലെ നിയന്ത്രണ രേഖയില്‍ പാകിസ്താന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെടുകയും നാല് സാധാരണക്കാര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു.
ഇന്ത്യയുടെ തിരിച്ചടിയില്‍ എട്ട് പാകിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെടുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അതിര്‍ത്തിയില്‍ സാധാരണ ജനങ്ങളെ ലക്ഷ്യം വെച്ചുള്ള ആക്രമണവും കഴിഞ്ഞ ഏതാനും ദിവസങ്ങളായി പാകിസ്താന്‍ നടത്തി വരുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിന് തരികിടകള്‍ ഒന്നും വേണ്ട – പത്തനംതിട്ട ജില്ല ഷാഡോ പോലീസിന്റെ കർശന നിരീക്ഷണത്തിൽ

0
പത്തനംതിട്ട : ഉത്രാട ദിനമായ ചൊവ്വാഴ്ച മുതൽ ആറന്മുള ഉത്രട്ടാതി വള്ളംകളി...

ഓണത്തിരക്കിൽ ശ്വാസംമുട്ടി റാന്നി : ഗതാഗതക്കുരുക്ക് രൂക്ഷം

0
​റാന്നി : ഓണാഘോഷങ്ങൾ സജീവമായതോടെ റാന്നി ടൗണിലും പരിസരപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു....

ആൺകുട്ടിയെ ലഭിക്കാനായി രണ്ടാം വിവാഹം; പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ

0
മീററ്റ്: ആൺകുഞ്ഞ് ഉണ്ടാകാൻ വേണ്ടി രണ്ടാമത് വിവാഹിതനായി. മകൻ ജനിച്ച് 18...

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...