കറുകച്ചാല്‍ : വീടു കയറി സ്ത്രീകളെ ആക്രമിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. നെടുംകുന്നം പാറയ്ക്കല്‍ വീട്ടില്‍ സനോജാണ് (23) അറസ്റ്റിലായത്. അയല്‍വാസിയായ വീട്ടമ്മയുടെ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വീട്ടമ്മയും ഇയാളും തമ്മില്‍ നേരത്തെ പ്രശ്നമുണ്ടായിരുന്നു. ഇതുസംബന്ധിച്ചാണ് വീട്ടമ്മ കറുകച്ചാല്‍ പോലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ കഴിഞ്ഞദിവസം വൈകിട്ട് സനോജ് ഇവരുടെ വീട്ടിലെത്തി അസഭ്യം പറയുകയും കല്ലിന് എറിഞ്ഞ് വീഴ്ത്തുകയുമായിരുന്നു. നിലത്തുവീണ വീട്ടമ്മയെ ഇയാള്‍ വടികൊണ്ട് മര്‍ദിച്ചു. തടയാനെത്തിയ വീട്ടമ്മയുടെ പ്രായമുള്ള അമ്മയെയും സനോജ് ആക്രമിച്ചു. അറസ്റ്റ് ചെയ്ത പ്രതിയെ റിമാന്‍ഡ് ചെയ്തു.
വീടു കയറി സ്ത്രീകളെ ആക്രമിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍
RECENT NEWS
Advertisment