വീടു ക​യ​റി സ്ത്രീ​ക​ളെ ആ​ക്ര​മി​ച്ച​ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ക​റു​ക​ച്ചാ​ല്‍ : വീടു ക​യ​റി സ്ത്രീ​ക​ളെ ആ​ക്ര​മി​ച്ച​ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. നെ​ടും​കു​ന്നം  പാ​റ​യ്ക്ക​ല്‍​ വീട്ടില്‍ സ​നോ​ജാ​ണ്​ (23) അ​റ​സ്​​റ്റി​ലാ​യ​ത്. അയല്‍വാസിയായ വീട്ടമ്മയുടെ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വീ​ട്ട​മ്മ​യും ഇ​യാ​ളും ത​മ്മി​ല്‍ നേരത്തെ പ്ര​ശ്‌​ന​മു​ണ്ടാ​യി​രു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ചാണ് ‌ വീ​ട്ട​മ്മ ക​റു​ക​ച്ചാ​ല്‍ പോ​ലീ​സി​ല്‍ പ​രാ​തി നല്‍കിയത്. എന്നാല്‍ ക​ഴി​ഞ്ഞ​ദി​വ​സം വൈ​കി​ട്ട് സ​നോ​ജ് ഇ​വ​രു​ടെ വീട്ടിലെ​ത്തി അ​സ​ഭ്യം പ​റ​യു​ക​യും ക​ല്ലി​ന് എ​റി​ഞ്ഞ് വീ​ഴ്ത്തു​ക​യു​മാ​യി​രു​ന്നു. നി​ല​ത്തു​വീ​ണ വീ​ട്ട​മ്മ​യെ ഇ​യാ​ള്‍ വടി​കൊ​ണ്ട് മ​ര്‍​ദി​ച്ചു. ത​ട​യാ​നെ​ത്തി​യ വീ​ട്ട​മ്മ​യു​ടെ പ്രാ​യ​മു​ള്ള അ​മ്മ​യെ​യും സ​നോ​ജ് ആ​ക്ര​മി​ച്ചു. അറസ്റ്റ് ചെയ്ത പ്രതിയെ റി​മാ​ന്‍​ഡ് ചെ​യ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....