Saturday, July 5, 2025 11:40 am

വയോധികനായ പമ്പ് ജീവനക്കാരനെ മർദിച്ച യുവാക്കൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : ബൈക്കിൽ പെട്രോൾ അടിച്ച ശേഷം ബാക്കി തുക നൽകാൻ വൈകിയെന്ന്‌ ആരോപിച്ച്‌ വയോധികനായ പമ്പ് ജീവനക്കാരനെ മർദിച്ച യുവാക്കൾ അറസ്റ്റിൽ. പത്തനംതിട്ട കോട്ടങ്കൽ കുളത്തൂർ മാലംപുറത്തുഴത്തിൽ അജു അജയൻ(19), പുല്ലാട് ബിജുഭവനത്തിൽ ബിനു (19) എന്നിവരാണ് പിടിയിലായത്. 19ന് രാത്രി 12.30ന് എം സി റോഡിൽ ചെങ്ങന്നൂർ ടൗണിൽ കത്തോലിക്ക പള്ളിക്ക്‌ സമീപത്തെ പമ്പിലാണ് സംഭവം. ബൈക്കിൽ 50 ​രൂപക്ക് പെട്രോൾ അടിച്ച പ്രതികൾ 500 രൂപ നൽകി. ബാക്കി നൽകാൻ വൈകിയെന്ന് പറഞ്ഞ് ജീവനക്കാരനുമായി വാക്കേറ്റമുണ്ടാക്കി. ശേഷം പമ്പിൽ നിന്ന് ബാക്കി തുക വാങ്ങി പുറത്തേക്ക് പോയ യുവാക്കൾ വാഹനം റോഡരികിൽ നിർത്തിയ ശേഷം പമ്പിലേക്ക് തിരികെ വന്ന് മർദിക്കുകയായിരുന്നു. വ്യാജ നമ്പർ പ്ലേറ്റുള്ള സ്‌കൂട്ടറിൽ മൂന്ന് യുവാക്കളാണ് പമ്പിലെത്തിയത്. സി.സി.ടി.വി ക്യാമറകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്‌. ഇരുവരും നിരവധി മോഷണ കേസുകളിൽ ഉൾപ്പെട്ടവരാണെന്ന് പോലീസ് പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നയതന്ത്ര സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായർക്ക് ഹൃദയാഘാതം

0
കൊച്ചി: നയതന്ത്ര സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായരെ ഹൃദയാഘാതത്തെ തുടർന്ന്...

കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ജയകുമാറിനെ പിന്തുണച്ച് മന്ത്രി വി എന്‍ വാസവന്‍

0
കോട്ടയം :  കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ജയകുമാറിനെ പിന്തുണച്ച്...

അടൂര്‍ എംസി റോഡിൽ അരമനപ്പടിക്കുസമീപം റോഡരികിൽനിന്ന മരത്തിന്റെ ചില്ല ഒടിഞ്ഞ് റോഡിലേക്കുവീണു

0
അടൂർ : എംസി റോഡിൽ അരമനപ്പടിക്കുസമീപം റോഡരികിൽനിന്ന മരത്തിന്റെ ചില്ല...

വിദ​ഗ്ധസംഘം ഞായറാഴ്ചയെത്തും ; തകരാർ പരിഹരിച്ചില്ലെങ്കിൽ ചരക്കുവിമാനത്തിൽ തിരികെക്കൊണ്ടുപോകും

0
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ രണ്ടാഴ്ചയിലേറെയായി തുടരുന്ന ബ്രിട്ടണിന്റെ അമേരിക്കൻ നിർമിത എഫ്...